ബല്‍ബീര്‍ സിങ് ചൗഹാന്‍ നിയമ കമീഷന്‍ ചെയര്‍മാന്‍

ന്യൂഡല്‍ഹി: മുന്‍ സുപ്രീംകോടതി ജഡ്ജി ബല്‍ബീര്‍ സിങ് ചൗഹാനെ 21ാമത്തെ നിയമ കമീഷന്‍ ചെയര്‍മാനായി നിയമിച്ചതായി നിയമമന്ത്രി സദാനന്ദ ഗൗഡ അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍  ചെയര്‍മാന്‍ തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു. നിലവില്‍ കാവേരി നദീജല തര്‍ക്കപരിഹാര ട്രൈബ്യൂണലിന്‍െറ തലവനാണ് 66കാരനായ ജസ്റ്റിസ് ചൗഹാന്‍. 2009 മുതല്‍ സുപ്രീംകോടതി ജഡ്ജിയായിരുന്ന ഇദ്ദേഹം 2014ലാണ് സ്ഥാനമൊഴിഞ്ഞത്. നേരത്തേ ഒഡിഷ ഹൈകോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചിരുന്നു.
ഭരണഘടനാ ഭേദഗതി ഉള്‍പ്പെടെ നിരവധി നിയമവിഷയങ്ങള്‍ ചെയര്‍മാന്‍സ്ഥാനം ഒഴിഞ്ഞുകിടന്നതിനെ തുടര്‍ന്ന് തീരുമാനങ്ങള്‍ കാത്ത് കഴിയുന്ന പശ്ചാത്തലത്തിലാണ് ചൗഹാനെ നിയമിച്ചിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.