ന്യൂഡല്‍ഹി: ട്രെയിനിലെ ദുര്‍ഘന്ധപൂരിതമായ കമ്പിളിപ്പുതപ്പുകളെ കുറിച്ച് ഇനി മറന്നേക്കൂ. ഇനിയുള്ള യാത്രകള്‍ അലക്കിയ കമ്പിളി പുതച്ചുറങ്ങിയാവാം. എ.സി കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി നല്‍കുന്ന കമ്പിളിപ്പുതപ്പുകള്‍ ഓരോ യാത്രക്കു ശേഷവും അലക്കി നല്‍കുവാന്‍ ഇന്ത്യന്‍ റെയില്‍വെ തീരുമാനിച്ചതായി റെയില്‍വെ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ഇതിനായി കമ്പിളിയും പരുത്തിയും ചേര്‍ത്ത് കനം കുറഞ്ഞ പുതപ്പുകളാണ് നിര്‍മിച്ചിരിക്കുന്നത്. ഓരോ ഉപയോഗത്തിനു ശേഷവും ഇത് അലക്കും. നിലവില്‍ ആഴ്ചയിലോ മാസത്തില്‍ രണ്ട് തവണയോ ആണ് യാത്രക്കാര്‍ക്കുള്ള പുതപ്പുകള്‍ അലക്കാറുള്ളത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (എന്‍.ഐ.എഫ്.ടി) യാണ് റെയില്‍വെക്കു വേണ്ടി ഈ പുതപ്പുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
തെരഞ്ഞെടുക്കപ്പെടുന്ന ട്രെയിനുകളിലാണ് പദ്ധതി ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുക. പിന്നീട് മറ്റു ട്രെയിനുകളിലേക്ക് വ്യാപിപ്പിക്കും. പുതപ്പുകള്‍ക്കു പുറമെ ബെഡ് ഷീറ്റുകളും തലയണകളുമെല്ലാം പുതിയ രൂപത്തിലാവും ഇനി ട്രെയിനുകളില്‍ ലഭ്യമാവുക. ഓണലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതോടൊപ്പം പുതപ്പും മറ്റും പണം കൊടുത്ത് വാങ്ങാവുന്ന സൗകര്യം അടുത്തിടെ റെയില്‍വെ ഏര്‍പ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.