കുളുവില്‍ ട്രക്കിങ്ങിനിടെ കാണാതായവരില്‍ ആറു പേരെ കണ്ടത്തെി

കുളു (ഹിമാചല്‍പ്രദേശ്):  പ്രമുഖ സുഖവാസകേന്ദ്രമായ കുളുവില്‍ ട്രക്കിങ്ങിനത്തെിയ ഏഴ് വിദ്യാര്‍ഥികളെയും വഴികാട്ടിയെയും കാണാതായി. ഇവരില്‍ ആറുപേരെ ഞായറാഴ്ച ചന്ദ്രഖനി പ്രദേശത്തുനിന്ന് കണ്ടത്തെി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു. പഞ്ചാബിലെ ലോംഗോവാള്‍ പ്രദേശത്തുള്ള ശാന്ത് ലോംഗോവാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയിലെ വിദ്യാര്‍ഥികളെയും തദ്ദേശവാസിയായ ഗൈഡിനെയുമാണ് കുളു ജില്ലയിലെ പാര്‍വതി താഴ്വാരത്തിനു സമീപം മലാനയില്‍ കാണാതായത്.

പ്രതികൂല കാലാവസ്ഥ കാരണം പ്രാദേശിക പൊലീസും പ്രദേശത്തെ ട്രക്കിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സംഘവും തിരച്ചില്‍ നിര്‍ത്തിയതിനത്തെുടര്‍ന്ന് ഇന്തോ-തിബത്തന്‍ ബോര്‍ഡര്‍ പൊലീസ് ദൗത്യം ഏറ്റെടുത്തു. തിരച്ചിലിനായി ഒരു ഹെലികോപ്ടര്‍ എത്തിച്ചെങ്കിലും കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ കണ്ടത്തൊനായില്ല.
വെള്ളിയാഴ്ചയാണ് വിദ്യാര്‍ഥികളുമായി അവസാനമായി ഫോണില്‍ ബന്ധപ്പെടാനായതെന്നും അതിനുശേഷം അവരുടെ ഫോണ്‍ സ്വിച്ച്ഓഫ് ആയെന്നും മജിസ്ട്രേറ്റ് ജ്യോതി രത്ന പറഞ്ഞു. അതിനിടെ, ഒരു സംഘമാളുകള്‍ തങ്ങള്‍ക്കു വഴിതെറ്റിയെന്നു പറഞ്ഞ് തന്നെ വിളിച്ചിരുന്നുവെന്ന് കുളു പൊലീസ് സൂപ്രണ്ട് പദം ചന്ദ് വെളിപ്പെടുത്തി. തിരച്ചില്‍ സംഘം സഞ്ചാരികളുടെ കാല്‍പാടുകള്‍ പിന്തുടര്‍ന്നെങ്കിലും ശക്തമായ മഞ്ഞുവീഴ്ച കാരണം തിരിച്ചുപോരേണ്ടിവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, വിദ്യാര്‍ഥികള്‍ യാത്രപോയത് തങ്ങളുടെ അറിവോ സമ്മതമോ കൂടാതെയാണെന്ന് കോളജ് അധികൃതര്‍ പറഞ്ഞു.  കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഘം യാത്രതിരിച്ചത്.

അവസാന വര്‍ഷ വിദ്യാര്‍ഥികളും ഒരേ ക്ളാസില്‍ പഠിക്കുന്നവരുമാണ് കാണാതായ ഏഴുപേരും. ഇവരില്‍ രണ്ടുപേര്‍ ഹിമാചല്‍പ്രദേശുകാര്‍ തന്നെയാണ്. രണ്ടുപേര്‍ യു.പിയില്‍നിന്നുള്ളവരും മൂന്നുപേര്‍ പഞ്ചാബികളുമാണ്. ഇവരുടെ രക്ഷിതാക്കളും കോളജ് അധികൃതരും കുളുവിലേക്ക് തിരിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.