ചെന്നൈ: തമിഴകത്തെ സാമൂഹിക പരിഷ്കര്‍ത്താവായിരുന്ന പെരിയാറിന്‍െറ പ്രതിമകള്‍ തെരഞ്ഞെടുപ്പ് ചട്ടത്തിന്‍െറ പേരില്‍ തുണികൊണ്ട് മറയ്ക്കരുതെന്ന് മദ്രാസ് ഹൈകോടതി. കോയമ്പത്തൂരിലെ ദ്രാവിഡ വിടുതലൈ കഴകം ഓഫിസിലെ പെരിയാര്‍ പ്രതിമ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തുണികൊണ്ട് മറച്ചതിനെതിരെ സംഘടനാ സെക്രട്ടറിയായ രത്നസ്വാമി നല്‍കി പരാതിയിലാണ് ജസ്റ്റിസുമാരായ എം.എം. സന്തോഷ്, എസ്. വിമല എന്നിവരടങ്ങിയ ബെഞ്ചിന്‍െറ വിധി. ദ്രാവിഡ വിടുതലൈ കഴകം രാഷ്ട്രീയ കക്ഷിയല്ളെന്നും പെരിയാര്‍ രാഷ്ട്രീയ നേതാവല്ളെന്നും പരാതിയില്‍ ബോധിപ്പിച്ചു. സാമൂഹിക മാറ്റത്തിനായി പെരിയാറിന്‍െറ പ്രവര്‍ത്തനപാത പിന്തുടരുക മാത്രമാണ് സംഘടന ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.