സ്മാര്‍ട്ട് ഫോണ്‍ കുട്ടികള്‍ക്ക് ഹ്രസ്വദൃഷ്ടിക്ക് കാരണമാകുന്നെന്ന് പഠനം

ന്യൂഡല്‍ഹി: സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കാരണം ഇന്ത്യയിലെ 13 ശതമാനം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഹ്രസ്വദൃഷ്ടി (ദൂരെയുള്ളത് കാണാനാകാത്ത രോഗം) ബാധിച്ചതായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) പഠനം. രാജേന്ദ്രപ്രസാദ് ഒഫ്താല്‍മിക് സയന്‍സ് സെന്‍ററാണ് പഠനം നടത്തിയത്. കഴിഞ്ഞ ദശകത്തിനിടയില്‍ ഈ രോഗം ഇരട്ടിയായി വര്‍ധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദശകത്തില്‍ ഏഴു ശതമാനമായിരുന്നു ഈ രോഗം. ചൈന, സിംഗപ്പൂര്‍, തായ്ലന്‍ഡ് രാജ്യങ്ങളിലെ കുട്ടികളും സമാന അവസ്ഥയിലാണെന്നും പഠനത്തില്‍ പറയുന്നു.
ഇലക്ട്രോണിക് സ്ക്രീനില്‍നിന്നുള്ള പ്രകാശം നേരിട്ട് റെറ്റിനയില്‍ പതിക്കുന്നതാണ് രോഗത്തിന് കാരണമാകുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.