വിദ്യാർഥി സംഘർഷങ്ങൾ തടയാൻ നടപടി വേണം; മദ്രാസ് ഹൈകോടതി

ചെന്നൈ: വിദ്യാർത്ഥികൾക്കിടയിലുള്ള കലാപത്തിന് തടയിടാൻ മദ്രാസ് ഹൈകോടതി. കലാപങ്ങളിലും അക്രമണങ്ങളിലും ഏർപ്പെട്ട് ജീവിതം ജീവിതം ഇല്ലാതാക്കുന്നതിന് പകരം വിദ്യാർഥികളെ നേർവഴിക്ക് കൊണ്ടുവരാൻ എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് വിവിധ വിഭാഗഭകളിൽ നിന്ന് അഭിപ്രായം കേൾക്കാൻ ഹൈകോടതി ജസ്റ്റിസ് എ.ഡി ജഗദീഷ് ചന്ദ്ര. റൂട്ട് തല തർക്കവുമായി ബന്ധപ്പെട്ട് സെൻട്രൽ സബേർബൻ റെയിൽവേ സ്റ്റേഷനിൽ പ്രസിഡൻസി കോളജിലെ വിദ്യാർഥി കൊല്ലപ്പെട്ട കേസിൽ പച്ചയപ്പാസ് കോളജ് വിദ്യാർഥികൾ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈകോടതിയുടെ തീരുമാനം.

വിധി പ്രസ്താവത്തിന് മുമ്പ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, എസ്.എഫ്.ഐ, കോളജ് അധ്യാപകർ, സന്നദ്ധ സംഘടനാ പ്രതിനിധികൾ എന്നിവരുടെയെല്ലാം അഭിപ്രായങ്ങൾ കേൾക്കാനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നിർദേശങ്ങൾ മുന്നോട്ടു വയ്ക്കാനുമാണ് തീരുമാനം. യാത്രയ്ക്കിടെ ആധിപത്യം സ്ഥാപിക്കാനുള്ള വിദ്യാർഥികളുടെ ശ്രമത്തിന്റെ ഫലമായാണ് കുറ്റകൃത്യം നടന്നതെന്നും ജസ്റ്റിസ് എ.ഡി ജഗദീഷ് ചന്ദ്ര ചൂണ്ടിക്കാട്ടി. പാവപ്പെട്ട മാതാപിതാക്കൾക്ക് അവരുടെ ഏക മകനെയാണു നഷ്ടപ്പെട്ടത്. തങ്ങളുടെ മക്കൾ ജയിലിൽ കിടക്കേണ്ടി വന്നത് കുറ്റവാളികളുടെ മാതാപിതാക്കൾക്കും വേദനയുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - madras-high-court-calls-for-action-to-prevent-student-clashes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.