ന്യൂഡല്‍ഹി: ഐ.എസ് വിഷയത്തില്‍ രാജ്യ സഭയില്‍ ബി.ജെ.പി എം.പിമാരുടെ ബഹളം. രാജ്യസഭ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംപിയുമായ ഗുലാംനബി ആസാദ് ഐ.എസിനെ ആര്‍.എസ്.എസിനോട് ഉപമിച്ച് സംസാരിച്ച വിഷയത്തില്‍ അദ്ദേഹം മാപ്പു പറയണമെന്നാവശ്യപ്പെട്ടാണ് ഭരണപക്ഷ ബി.ജെ.പി അംഗങ്ങള്‍ സഭയില്‍ പ്രതിഷേധിക്കുന്നത്. ജംഇയത് ഉലമയെ ഹിന്ദ് സംഘടിപ്പിച്ച പരിപാടിയിലാണ് ഗുലാംനബി ഐ.എസും ആര്‍.എസ്.എസ് നെയും സാമ്യപ്പെടുത്തി സംസാരിച്ചത്.
‘ഐ.എസ് പോലുള്ള തീവ്രവാദസംഘടനകളെ എതിര്‍ക്കുന്നതുപോലെ ആര്‍.എസ്.എസിനെയും എതിര്‍ക്കണം. ഐ.എസ് ഇസ്ലാമില്‍നിന്നും എത്ര തെറ്റായ കാര്യമാണോ ചെയ്യുന്നത് അതുപോലത്തെന്നെയാണ് ആര്‍.എസ്.എസും – ഇങ്ങനെയായിരുന്നു ആസാദ് പറഞ്ഞത്.
താരതമ്യ പ്രസ്താവന വെളിപ്പെടുത്തുന്നത് കോണ്‍ഗ്രസിന്‍െറ ബൗദ്ധിക പാപ്പരത്തമാണെന്നും ഐ.എസ് പോലുള്ള മൗലികവാദ സംഘടനകളെ അഭിമുഖീകരിക്കാനുള്ള കോണ്‍ഗ്രസിന്‍െറ കഴിവില്ലായ്മയാണ് ഇതെന്നും ആര്‍.എസ്.എസ് ഇതേകുറിച്ച് പ്രതികരിച്ചത്. നിയമനടപടി സ്വീകരിക്കുന്ന കാര്യം ആര്‍.എസ്.എസ് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.