ഐ.എസ് വിഷയത്തില്‍ സഭയില്‍ മറുപടിയുമായി ഗുലാംനബി ആസാദ്


ന്യൂഡല്‍ഹി: ഐ.എസ് വിഷയത്തില്‍ രാജ്യസഭയില്‍ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. തന്‍െറ പ്രസംഗത്തിന്‍െറ സീഡി ഉയര്‍ത്തിക്കാണിച്ചാണ്് സഭയില്‍ പ്രതിപക്ഷ വിമര്‍ശത്തെ നേരിട്ടത്. ബി.ജെ.പി അംഗങ്ങള്‍ മുറിയില്‍ ചെന്ന്  സീഡി ശ്രദ്ധിച്ച് കേള്‍ക്കണമെന്നും തന്‍െറ സംസാരത്തെ ഇവര്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും ഗുലാം നബി പറഞ്ഞു. വിഷയത്തില്‍ ഗുലാം നബി മാപ്പു പറയേണ്ട ആവശ്യമില്ളെന്ന് കോണ്‍ഗ്രസും അറിയിച്ചിട്ടുണ്ട്. ജംഇയ്യത് ഉലമായെ ഹിന്ദ് സംഘടിപ്പിച്ച പരിപാടിയിലാണ് ഗുലാംനബി  ഐ.എസിനെയും ആര്‍.എസ്.എസ് നെയും സാമ്യപ്പെടുത്തി സംസാരിച്ചത്.

‘ഐ.എസ് പോലുള്ള തീവ്രവാദസംഘടനകളെ എതിര്‍ക്കുന്നതുപോലെ ആര്‍.എസ്.എസിനെയും എതിര്‍ക്കണം. ഐ.എസ് ഇസ്ലാമില്‍നിന്നും എത്ര തെറ്റായ കാര്യമാണോ ചെയ്യന്നത് അതുപോലത്തെന്നെയാണ് ആര്‍.എസ്.എസും’  ഇങ്ങനെയായിരുന്നു ആസാദ് പറഞ്ഞത്.താരതമ്യ പ്രസ്താവന വെളിപ്പെടുത്തുന്നത് കോണ്‍ഗ്രസിന്‍െറ ബൗദ്ധിക പാപ്പരത്തമാണെന്നും ഐ.എസ് പോലുള്ള മൗലികവാദ സംഘടനകളെ അഭിമുഖീകരിക്കാനുള്ള കോണ്‍ഗ്രസിന്‍െറ കഴിവില്ലായ്മയാണ് ഇതെന്നും  ആര്‍.എസ്.എസ് ഇതേകുറിച്ച് പ്രതികരിച്ചത്. ഗുലാ നബിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്വിയും പറഞ്ഞിരുന്നു. നിയമനടപടി സ്വീകരിക്കുന്ന കാര്യം ആര്‍.എസ്.എസ് പരിഗണിക്കുമെന്നും അദ്ദഹേം പറഞ്ഞിരുന്നു.

അന്യ മതങ്ങളെ തകർക്കാൻ ശ്രമിക്കുകയും സ്ത്രീകളെ പീഢിപ്പിക്കുകയും ചെയ്യുന്ന െഎ.എസിനെക്കാൾ ഭീഷണിയായി സമകാലിക ലോകത്ത് മറ്റൊന്നുമില്ലെന്നും മറ്റു സംഘടനകളെ ഇതുമായി താരതമ്യപ്പെടുത്തുന്നത് മര്യാദയാണോ എന്നുമായിരുന്നു ഇതു സംബന്ധിച്ച് കേന്ദ്ര ധനകാര്യമന്ത്രി അരുൺജെയ്റ്റ്ലി പറഞ്ഞത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.