കൊല്‍ക്കത്ത: മന്ത്രിമാരും എം.പി മാരും കോഴ വാങ്ങുന്നതായി നാരദ ന്യൂസ് പുറത്തുവിട്ട ഒളികാമറ ദ്യശ്യങ്ങള്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും തൃണമൂല്‍ മന്ത്രിമാരെ കള്ളന്‍മാരാക്കാനുള്ള നീക്കം നടക്കില്ളെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നോര്‍ത് ബംഗാളിലെ ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു മമത. വരാനിരിക്കുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഇടതു-കോണ്‍ഗ്രസ് സഖ്യത്തെയും ബി.ജെ.പിയേയും പൊരുതി തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കോഴ വിവാദം മമതയെ വെട്ടിലാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി കസേരയില്‍ തുടരാന്‍ ഇനി മമതക്കര്‍ഹതയില്ളെന്നും കോഴയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ ബി.ജെ.പി സി.ബി.ഐ യോട് ആവശ്യപ്പെടുമെന്നും ബി.ജെ.പി ദേശീയ സെക്രട്ടറി സിദ്ധാര്‍ഥ് നാഥ് സിങ് പറഞ്ഞു. ഈ പാര്‍ട്ടി ഇനിയും അധികാരത്തില്‍ തുടരുന്നത് നാണക്കേടാണെന്നും ജനങ്ങളുടെ കോടിക്കണക്കിന് പണമാണ് ഇവര്‍ കൊള്ളയടിച്ചതെന്നും പോള്‍ പാനല്‍ പ്രശ്നത്തില്‍ ഇടപെടണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര അഭിപ്രായപ്പെട്ടു.
തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരും എം.പിമാരും അടക്കം 12 പേര്‍ കോഴ വാങ്ങുന്നതിന്‍റെ ഒളികാമറ ദൃശ്യങ്ങള്‍ ഇന്നലെയാണ് മലയാളി മാധ്യമപ്രവര്‍ത്തകന്‍െറ വാര്‍ത്താ പോര്‍ട്ടല്‍ പുറത്തുവിട്ടത്.മുന്‍ റെയില്‍വേ മന്ത്രി മുകുള്‍ റോയ്, മുന്‍ കേന്ദ്രമന്ത്രി സുഗത റോയ്, ബംഗാള്‍ മന്ത്രിസഭയിലെ പഞ്ചായത്ത് ഗ്രാമ വികസന മന്ത്രി സുബ്രതോ മുഖര്‍ജി, നഗര വികസന മന്ത്രി ഫര്‍ഹദ് ഹക്കീം, എം.പിമാരായ സല്‍ത്താന്‍ അഹമ്മദ്, പ്രസൂണ്‍ ബാനര്‍ജി, ഇഖ്ബാല്‍ അഹമ്മദ് എം.എല്‍.എ, കൊല്‍ക്കത്ത മേയര്‍ സുവോന്‍ ബാനര്‍ജി, പാര്‍ട്ടി നേതാവ് കകോലി ഘോഷ് ദസ്തിക്കര്‍, തൃണമൂല്‍ യുവജന വിഭാഗം അധ്യക്ഷന്‍ സുവേന്ദു അധികാരി, മുന്‍ ഗതാഗത മന്ത്രി മദന്‍ മിത്ര, ബുര്‍ദ്വവാന്‍ എസ്.പി എം.എച്ച് അഹമ്മദ് മിര്‍സ എന്നിവരാണ് ഒളികാമറയില്‍ കുടുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.