കുതിരയുടെ കാല്‍ തല്ലിയൊടിച്ച ബി.ജെ.പി എം.എല്‍.എക്കെതിരെ കേസ്

ഡറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബി.ജെ.പി പ്രതിഷേധ മാര്‍ച്ചിനിടെ പൊലീസ് സേനയിലെ കുതിരയെ ക്രൂരമായി മര്‍ദിച്ച് പിന്‍കാലിനു മുറിവേല്‍പിച്ച ബി.ജെ.പി എം.എല്‍.എക്കെതിരെ കേസ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരെ നിയമസഭാ മന്ദിരത്തിനു സമീപം  കഴിഞ്ഞദിവസം നടന്ന പ്രതിഷേധത്തിനിടെയാണ്  ബി.ജെ.പിയുടെ മുസോറി എം.എല്‍.എ ഗണേഷ് ജോഷി ഉള്‍പ്പെട്ട സംഭവം. സമരക്കാരെ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന വടി ഉപയോഗിച്ചാണ് എം.എല്‍.എയുടെ നേതൃത്വത്തില്‍ കുതിരയെ മര്‍ദിച്ചത്. ജോഷി കുതിരയെ മര്‍ദിക്കാന്‍ തുടങ്ങിയപ്പോള്‍ മറ്റു സമരക്കാരും ഒപ്പം ചേരുകയായിരുന്നു. കുതിരയുടെ കാല്‍ മുറിച്ചുമാറ്റേണ്ടിവരുമെന്ന് ഡോക്ടര്‍ പറഞ്ഞു.  കുതിര സൂര്യപ്രകാശമേറ്റതിനെതുടര്‍ന്ന് ക്ഷീണിച്ചതായിരുന്നുവെന്നും വെള്ളംകൊടുത്തപ്പോള്‍ പൂര്‍ണ ആരോഗ്യം തിരിച്ചുകിട്ടിയതായും  ഗണേഷ് ജോഷി  പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.