ന്യൂഡല്‍ഹി: ശ്രീ ശ്രീ രവിശങ്കറുടെ ആര്‍ട്ട് ഓഫ് ലിവിങ് സംഘടിപ്പിച്ച ലോക സാംസ്കാരികോത്സവം പരിസ്ഥിതിലോല പ്രദേശമായ യമുനാതീരത്ത് വരുത്തിയ നാശം വിലയിരുത്താന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ സംഘം സ്ഥലത്തത്തെുന്നു.
വെള്ളപ്പൊക്ക കെടുതികളെ ചെറുക്കുന്ന തടയണയായും ഭൂഗര്‍ഭ ജലസ്രോതസ്സായും നിലനിന്ന സ്ഥലത്തിന് സംഭവിച്ച പരിസ്ഥിതിനാശം വിലയിരുത്തി സംഘം നല്‍കുന്ന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാകും പിഴത്തുക അന്തിമമായി നിശ്ചയിക്കുക.
പ്രാഥമിക തുകയായി അഞ്ചു കോടി രൂപ ട്രൈബ്യൂണല്‍ നേരത്തേ ആര്‍ട്ട് ഓഫ് ലിവിങ്ങിന് പിഴയിട്ടിരുന്നു. ആദ്യഗഡു 25 ലക്ഷം രൂപ അടച്ചശേഷമാണ് പരിപാടി നടത്തിയത്. ട്രൈബ്യൂണല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമാകും സ്ഥലത്തിന്‍െറ ഉടമസ്ഥാവകാശമുള്ള ഡല്‍ഹി വികസന അതോറിറ്റി സ്ഥലത്തെ മാലിന്യം നീക്കംചെയ്യുക. സ്ഥലം സുരക്ഷിതമായി നിലനിര്‍ത്തുന്നതില്‍ ഡല്‍ഹി സര്‍ക്കാറിന്‍െറ വീഴ്ചയും സംഘം പരിശോധിക്കും.
35 ലക്ഷത്തോളം പേര്‍ മൂന്നു ദിവസങ്ങളിലായി സാംസ്കാരികോത്സവത്തിനത്തെിയെന്നാണ് കണക്ക്.
മാലിന്യനിക്ഷേപം തടയുമെന്ന് വാഗ്ദാനമുണ്ടായിരുന്നുവെങ്കിലും അതു നടന്നില്ല. മണല്‍ വിരിച്ചുകിടന്ന സ്ഥലത്ത് മണ്ണിട്ട് റോഡ് റോളര്‍ ഉപയോഗിച്ച് നിരത്തിയത് വെള്ളം താഴോട്ടിറങ്ങുന്നതിനും തടസ്സമായി. പരിപാടിക്ക് തൊട്ടുമുമ്പ് പെയ്ത കനത്തമഴ സ്ഥലത്തെ ശുചീകരണ പ്രക്രിയ അവതാളത്തിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.