കുതിരയുടെ കാല്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിയില്ലെന്ന്​ ഡോക്ടര്‍മാര്‍

ഡെറാഡൂണ്‍: പ്രതിഷേധത്തിനിടെ ബി.ജെ.പി എം.എല്‍.എ തല്ലിയൊടിച്ച കുതിരയുടെ കാല്‍ മുറിച്ച് മാറ്റേണ്ടിവരില്ലെങ്കിലും പൂര്‍വസ്ഥിതിയിലാകില്ലെന്ന് വെറ്റിനറി ഡോക്ടര്‍മാര്‍. 10 ഡോക്ടര്‍മാരുടെ നേതൃത്തില്‍ അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയെ തുടര്‍ന്നാണ് ശക്തിമാന്‍ കുതിര സുഖംപ്രാപിച്ചത്. പൊലീസ് കേന്ദ്രത്തില്‍ തന്നെ ശുശ്രൂഷിക്കുന്ന കുതിരയെ പരിപാലിക്കാന്‍ വന്‍സംഘം തന്നെയുണ്ട്.

കുതിരയുടെ നില വഷളായതിനെ തുടര്‍ന്ന്  കാല് മുറിച്ചു മാറ്റേണ്ടിവരുമെന്ന് ഭയപ്പെട്ടിരുന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഉള്‍പ്പെടെ നിരവധി സന്ദര്‍ശകരാണ് ശക്തിമാനെ കാണാനെത്തിയത്. ക്യാമറ ശല്യം ശക്തിമാനെ ബുദ്ധിമുട്ടിച്ചതിനാല്‍ ഇനി സന്ദര്‍ശകരെ അനുവദിക്കില്ളെന്ന് ശുശ്രൂഷകര്‍ അറിയിച്ചു. എന്നാല്‍, ഇനി നിയന്ത്രണത്തിന്‍റെ ആവശ്യമില്ളെന്നും ശസ്ത്രക്രിയ വിജയമായിരുന്നെന്നും പൊലീസ് ഓഫിസര്‍ സദാനന്ദ് ദത്തേ അറിയിച്ചു

മുസൂറി എം.എല്‍.എ ഗണേഷ് ജോഷിയും സംഘവും തിങ്കളാഴ്ച മുഖ്യമന്ത്രിക്കെതിരെ നടത്തിയ പ്രക്ഷോഭത്തിലാണ് അശ്വാരൂഢ സേനയിലെ ശക്തിമാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കുതിരയുടെ കാല്‍ തല്ലിയൊടിച്ചത്. എന്നാല്‍, കുതിരയെ മര്‍ദിച്ചെന്ന വാര്‍ത്ത ഗണേഷ് ജോഷി നിഷേധിച്ചു. കുതിര തങ്ങളുടെ പ്രവര്‍ത്തകന്‍റെ മേല്‍ കയറിയെന്നും പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പൊലീസ് കുതിരയെ ഉപയോഗിക്കരുതായിരുന്നു എന്നുമാണ് ജോഷിയുടെ വാദം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.