ന്യൂഡൽഹി: കഴിഞ്ഞ മൂന്നു വർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ വിദേശ സന്ദർശനങ്ങൾക്കായി 1500 കോടി രൂപ ചെലവഴിച്ചുവെന്ന് കേന്ദ്രസർക്കാർ. ലോക്സഭയിൽ കേന്ദ്രസഹമന്ത്രി ജിതേന്ദ്ര സിങ് എഴുതി നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.
2014-15 വർഷത്തിൽ 509.91 കോടി, 2013-14 വർഷത്തിൽ 434.94 കോടി, 2012-13 വർഷത്തിൽ 593.09 കോടി എന്നിങ്ങനെയാണ് ചെലവഴിച്ച തുക. പേഴ്സണൽ വകുപ്പാണ് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത്. 2014-15 കാലഘട്ടത്തിൽ മാത്രം പേഴ്സണൽ വകുപ്പ് ചെലവഴിച്ചത് 351.65 കോടി രൂപയാണ്. 2013-14ൽ 289.92 കോടിയും 2012-13ൽ 453.95 കോടിയും മന്ത്രിമാരുടെ വിദേശ സന്ദർശനങ്ങൾക്കായി ചെലവഴിച്ചു.
ആഭ്യന്തര മന്ത്രാലയം 30.24 കോടി രൂപയാണ് 2014-15 കാലഘട്ടത്തിൽ ചെലവഴിച്ചത്. വ്യവസായം, ടൂറിസം മന്ത്രാലയങ്ങൾ 2014-15 കാലഘട്ടത്തിൽ യഥാക്രമം 6.95 കോടി, 9.45 കോടി രൂപയാണ് വിദേശ യാത്രകൾക്കായി ചെലവഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.