നിരോധിച്ച 344 മരുന്ന് നീക്കാന്‍ രണ്ടാഴ്ച സമയം

കൊച്ചി: നിരോധിച്ച മരുന്ന് വിതരണക്കാര്‍ക്ക് മടക്കിനല്‍കാനും നീക്കം ചെയ്യാനും വില്‍പനക്കാര്‍ക്ക് ഹൈകോടതി രണ്ടാഴ്ച സമയം അനുവദിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മരുന്ന് നീക്കം ചെയ്യാന്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ഡ്രഗിസ്റ്റ്സ് ആന്‍ഡ് കെമിസ്റ്റ്സ് അസോസിയേഷന്‍ (എ.കെ.ഡി.സി.എ) നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്‍െറതാണ് ഉത്തരവ്.
നിരോധിച്ച 344 മരുന്ന് സ്റ്റോക്കുള്ള പശ്ചാത്തലത്തില്‍ ഇവ മടക്കിനല്‍കാനും നീക്കംചെയ്യാനും കൂടുതല്‍ സമയം ആവശ്യമുണ്ടെന്നായിരുന്നു ഹരജിക്കാരുടെ വാദം. ഈ മാസം 21നകം നിരോധിച്ച മരുന്നുകള്‍ കടകളില്‍നിന്ന് നീക്കം ചെയ്യണമെന്ന് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ടെന്നും എത്ര ശ്രമിച്ചാലും ഈ ദിവസത്തിനകം മരുന്നുകള്‍ വിതരണക്കാര്‍ക്ക് തിരിച്ചത്തെിക്കാന്‍ ആവില്ളെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.