ഹൈദരാബാദ്: പണത്തിനുവേണ്ടി പത്താം ക്ളാസില്‍ പഠിക്കുന്ന 15 വയസുകാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ബുധനാഴ്ച വൈകിട്ട് ഹൈദരാബാദിലെ വീടിനടുത്തെ ഷെഹിനായത്ഗുഞ്ചില്‍ നിന്നാണ് അഭയ് എന്ന വിദ്യാര്‍ഥിയെ കാണാതായത്. വീട്ടില്‍ നിന്ന് സ്കൂട്ടറില്‍ പുറത്തുപോയ അഭയ് പിന്നീട് തിരിച്ചു വന്നില്ല.
കുട്ടിക്കുവേണ്ടി അന്വേഷണം തുടരുന്നതിനിടയിലാണ് സെക്കന്ദരാബാദിനടുത്ത് കൈ ബന്ധിച്ച നിലയില്‍ മൃതദേഹം പെട്ടിക്കുള്ളില്‍ കണ്ടത്തെിയത്. അഭയിനെ കാണാതായ ദിവസം കുട്ടിയെ തങ്ങള്‍ തട്ടിക്കൊണ്ടു പോയതാണെന്നും വിട്ടു തരണമെങ്കില്‍ പത്തുകോടി രൂപ നല്‍കണമെന്നും പിതാവിന് അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. ഇക്കാര്യം വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയും ചെയ്തു.
സ്നേഹിതനുമൊത്ത് സ്കൂട്ടറില്‍ അഭയ് യാത്ര ചെയ്യുന്നത് സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു. റീസൈക്ളിംങ് കമ്പനിയുടെ ഉടമയാണ് മരിച്ച അഭയിന്‍െറ പിതാവായ രാജ്കുമാര്‍. 10 പേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചതും സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്തതും. ഫോണ്‍ കോള്‍ പിന്തുടര്‍ന്നാണ് ഇവരെ കുടുക്കിയത്. പിടിയിലായവര്‍ കൊല്ലപ്പെട്ട കുട്ടിയുടെ പിതാവിന്‍െറ കമ്പനിയില്‍ മുമ്പ് ജോലി ചെയ്തിട്ടുള്ളവരുമാണ്. വിജവാഡയിലേക്ക് രക്ഷപ്പെടുമ്പോള്‍ ട്രെയിനില്‍ നിന്നാണ് മൂവരും പിടിയലായതെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.