ഉമറിനും അനിർബനും ജാമ്യം

ന്യൂഡല്‍ഹി: ദേശദ്രോഹ കേസില്‍ അറസ്റ്റിലായ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലാ വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യക്കും ആറുമാസത്തെ ഇടക്കാല ജാമ്യം. അഫ്സല്‍ ഗുരു അനുസ്മരണച്ചടങ്ങിന്‍െറ മുഖ്യസംഘാടകരായ ഇരുവര്‍ക്കും ജാമ്യം നല്‍കരുതെന്ന് ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടെങ്കിലും ക്രിമിനല്‍ പശ്ചാത്തലമില്ളെന്ന കാര്യം പരിഗണിച്ച അഡീഷനല്‍ സെഷന്‍സ് ജഡ്ജി രതീഷ് സിങ് ജാമ്യമനുവദിക്കുകയായിരുന്നു.
25,000 രൂപയും ആള്‍ജാമ്യവുമാണ് നല്‍കേണ്ടത്. ഇരുവര്‍ക്കുമെതിരെ ചുമത്തിയ കുറ്റത്തിന്‍െറ സ്വഭാവം പ്രഥമദൃഷ്ടാ ഗുരുതരമാണ്. എന്നാല്‍, തെളിവായി ഹാജരാക്കിയ വിഡിയോ ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനക്കയച്ചിരിക്കുകയാണെന്നും അവയുടെ പരിശോധനാഫലം ലഭിക്കാന്‍ സമയമെടുക്കുമെന്ന് പൊലീസ് അറിയിച്ച കാര്യവും കോടതി ചൂണ്ടിക്കാട്ടി. ജാമ്യകാലത്ത് കോടതിയുടെ അനുമതിയില്ലാതെ ഡല്‍ഹി വിട്ടുപോകരുതെന്നും ആവശ്യമുള്ളപ്പോഴെല്ലാം അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാവണമെന്നും ജാമ്യവിധിയിലുണ്ട്.

കാമ്പസില്‍ നടന്ന ചടങ്ങ് വിവാദമാവുകയും വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാര്‍ കോടതിവളപ്പില്‍ ആക്രമിക്കപ്പെടുകയും ചെയ്തതോടെ മാറിനിന്ന ഉമറും അനിര്‍ബനും ഉള്‍പ്പെടെ അഞ്ചു വിദ്യാര്‍ഥികള്‍ പിന്നീട് സര്‍വകലാശാലയിലേക്ക് തിരിച്ചത്തെുകയായിരുന്നു. അറസ്റ്റ് വരിക്കാന്‍ സുരക്ഷ ഉറപ്പുനല്‍കണമെന്ന അപേക്ഷ കോടതി തള്ളിയതോടെ ഇരുവരും സ്വമേധയാ പൊലീസിന് പിടികൊടുത്തു.

ഫെബ്രുവരി 23 മുതല്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഇവര്‍, കനയ്യ കുമാറിന് ജാമ്യം നല്‍കിയതു ചൂണ്ടിക്കാട്ടി അപേക്ഷ നല്‍കുകയായിരുന്നു. കനയ്യയുടേതില്‍നിന്ന് വ്യത്യസ്തമാണ് ഇതെന്നും സര്‍ക്കാറിനെതിരെ വൈരം വളര്‍ത്തുന്ന പ്രവൃത്തി ചെയ്ത ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്നും ഡല്‍ഹി പൊലീസ് വാദിച്ചു. എന്നാല്‍, ഇരുവരും അറസ്റ്റ് വരിക്കുകയായിരുന്നുവെന്നും കാമ്പസിനു പുറത്തുനിന്നുള്ളവരാണ് വിവാദ മുദ്രാവാക്യം വിളിച്ചതെന്ന് കണ്ടത്തെിയതും അനിര്‍ബനുവേണ്ടി വാദിച്ച അഡ്വ. ത്രിദീപ് പയിസ്, ഉമറിന്‍െറ അഭിഭാഷകന്‍ ജവഹര്‍ റാണ എന്നിവര്‍ ചൂണ്ടിക്കാട്ടി. ആക്രമണങ്ങളും അനിഷ്ടസംഭവങ്ങളും ഒഴിവാക്കാന്‍ കോടതിവളപ്പില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ള ജെ.എന്‍.യു വിദ്യാര്‍ഥികളെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ചെന്ന് സമ്മതിച്ച അഡ്വ. യശ്പാലും സംഘവും കോടതി നടപടികള്‍ക്ക് സാക്ഷ്യംവഹിക്കാനത്തെിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.