വായ്പ തിരിച്ചടക്കുന്നില്ളെങ്കില്‍ ജാമ്യക്കാരനില്‍നിന്ന് ഈടാക്കാമെന്ന് ബാങ്കുകളോട് സര്‍ക്കാര്‍

ന്യൂഡല്‍ഹി: വിജയ് മല്യയുടേതിന് സമാനമായ വായ്പ തട്ടിപ്പ് കേസുകളില്‍ ജാമ്യക്കാരന്‍െറ വസ്തുവകകള്‍ വിറ്റ് വായ്പ തിരിച്ചുപിടിക്കാമെന്ന് പൊതുമേഖലാ ബാങ്കുകള്‍ക്ക് സര്‍ക്കാറിന്‍െറ നിര്‍ദേശം. വായ്പക്കാരന്‍ ലോണ്‍ തിരിച്ചടക്കുന്നില്ളെങ്കില്‍ ഇത്തരത്തില്‍ ജാമ്യക്കാരനില്‍നിന്ന് തുക ഈടാക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമുണ്ടെന്ന് ധനമന്ത്രാലയം നല്‍കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ജാമ്യക്കാരന്‍െറ വസ്തു വിറ്റ് ലോണ്‍ തിരിച്ചുപിടിച്ച കുറച്ച് കേസുകള്‍ മാത്രമാണുള്ളത്. ലോണ്‍ തിരിച്ചടക്കാനുള്ള സാധ്യത കാണുന്നില്ളെങ്കില്‍ ജാമ്യക്കാരനില്‍നിന്ന് പണം തിരിച്ചുപിടിക്കാന്‍ ജാഗ്രത കാണിക്കണം. സര്‍ഫാസി ആക്ട്, ഇന്ത്യന്‍ കോണ്‍ട്രാക്ട് ആക്ട് എന്നിവ പ്രകാരം ജാമ്യക്കാര്‍ക്കെതിരെ നടപടിയെടുക്കാം.കമ്പനിയുടെ പേരില്‍ ലോണെടുക്കുമ്പോള്‍  ഡയറക്ടര്‍മാര്‍ക്കും ലോണ്‍ തിരിച്ചടക്കാന്‍ ബാധ്യതയുണ്ട്. ലോണിനായി ജാമ്യക്കാര്‍ ഈട് നല്‍കിയിട്ടുണ്ടെങ്കില്‍ ബാങ്കുകള്‍ക്ക് പണം തിരിച്ചുപിടിക്കാമെന്നും അല്ളെങ്കില്‍ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍ ഇടപെട്ടാണ് വസ്തുക്കള്‍ വില്‍പന നടത്തേണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.