ഇന്ത്യ-പാക് ക്രിക്കറ്റിനിടെ വിദ്യാര്‍ഥികൾ രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയെന്ന് പൊലീസ്

ഗാസിയാബാദ്: ഇന്ത്യാ -പാക് ക്രിക്കറ്റ് മത്സരത്തിനിടെ ഗാസിയാബാദിലെ കോളജ് വിദ്യാര്‍ഥിനികള്‍ രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപണം. ഗാസിയാബാദിലെ മുറാദ് നഗറിലുള്ള സ്വകാര്യ ഐ.ടി കോളജിലെ വിദ്യാര്‍ഥിനികളാണ് ഇന്ത്യ മുര്‍ദാബാദ്, പാകിസ്താന്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം മുഴക്കിയതായി പൊലീസ് പറയുന്നത്. ഇതില്‍ വിശദീകരണമാവശ്യപ്പെട്ട് പൊലീസ് കോളജ് അധികൃതര്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്. ബീഹാര്‍ സ്വദേശിയും ജമ്മു കശ്മീര്‍ സ്വദേശിയുമായ രണ്ടു ബിടെക് വിദ്യാര്‍ഥിനികളാണ് ആരോപണ വിധേയരായവര്‍.

‘ഞങ്ങള്‍ വിശദീകണം ആവശ്യപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച കോളജ് സന്ദര്‍ശിച്ചെങ്കിലും പരീക്ഷയായിരുന്നതിനാല്‍  വിദ്യാര്‍ഥിനികളെ കാണാന്‍ കഴിഞ്ഞിരുന്നില്ളെന്നും ഇതുസംബന്ധിച്ച് സി.സി.ടി.വിയില്‍ നിന്ന് എന്തെങ്കിലും തെളിവോ ദൃക്സാക്ഷികളെയോ കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ല. -പൊലീസ് ഉദ്യോഗസ്ഥന്‍ സുബോദ്കുമാര്‍ സക്സാന അറിയിച്ചു.

അതേ സമയം സംഭവം കോളജ് അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്. കോളജില്‍ കശ്മീരില്‍ നിന്നുള്ള നാലു വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ 34 പെണ്‍കുട്ടികളുണ്ട്. ക്രിക്കറ്റ് മത്സരത്തിനിടയില്‍ ക്ഷോഭിച്ചുകൊണ്ടുളള ചില വര്‍ത്തമാനങ്ങള്‍ ഉണ്ടായതല്ലാതെ മൂദ്രാവാക്യമൊന്നും മുഴക്കിയിട്ടില്ല. മാത്രമല്ല മറ്റു ചില തര്‍ക്കങ്ങളും ഇരുവര്‍ക്കുമിടയില്‍ ഉണ്ടായിട്ടുണ്ട്. കോളജിനകത്ത് രാജ്യവിരുദ്ധ മുദ്രാവാക്യം മുഴങ്ങിയെന്ന് പറഞ്ഞ് വാട്ട്സ് ആപ് മെസേജ് വഴി ഒരു നമ്പര്‍ ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. അന്വേഷണത്തില്‍ നമ്പര്‍ ഇവിടുത്തെ വിദ്യാര്‍ഥികളുടേതല്ളെന്ന് വ്യക്തമായി. ഞായറാഴ്ച  മുതല്‍ ഈ നമ്പര്‍ സ്വിച് ഓഫ് ചെയ്തിരിക്കുകയാണ്. ഇത് പൊലീസിന് കൈമാറിയിട്ടുണ്ട്. -കോളജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അതുല്‍ ഭൂഷന്‍ പറഞ്ഞു.

2014 ജൂണില്‍ കോളേജില്‍ നടന്ന സംഘട്ടനവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര്‍ സ്വദേശികളായ മൂന്ന് വിദ്യാര്‍ഥികളെയും മറ്റ് ആറു വിദ്യാര്‍ഥികളെയും കോളജ് ഹോസ്റ്റലില്‍ നിന്ന് സസ്പെന്‍റ് ചെയ്യാന്‍ കോളജ് മാനേജ്മെന്‍റ് ശിപാര്‍ശ ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.