ഡോളോ കോള്‍ഡ്, വിക്സ് ആക്ഷന്‍ 500 എക്സ്ട്രാ ഉള്‍പ്പെടെയുള്ള മരുന്ന് നിരോധത്തിനും സ്റ്റേ

ന്യൂഡല്‍ഹി: മുന്നൂറോളം മരുന്ന് സംയുക്തങ്ങള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധത്തിന് ഡല്‍ഹി ഹൈകോടതി തിങ്കളാഴ്ച വരെ സ്റ്റേ അനുവദിച്ചു. വ്യാപകമായി ഉപയോഗിക്കുന്ന ഡോളോ കോള്‍ഡ്, വിക്സ് ആക്ഷന്‍ 500 എക്സ്ട്രാ, കോറക്സ്, ബെനാഡ്രില്‍ എന്നീ മരുന്നുകള്‍ കേസ് ഇനി പരിഗണിക്കുന്ന തിങ്കളാഴ്ച വരെ വില്‍ക്കാമെന്ന് കോടതി പറഞ്ഞു. നിരോധത്തിനെതിരെ ഗ്ളെന്‍മാര്‍ക്, അബോട്ട് ഇന്ത്യ, അലംബിക് ഫാര്‍മ തുടങ്ങിയ കമ്പനികള്‍ നല്‍കിയ ഹരജിയിലാണ് കോടതി വിധി. 6000 ബ്രാന്‍ഡുകളിലുള്ള മരുന്നുകള്‍ക്കാണ് മാര്‍ച്ച് 10ന് പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെ നിരോധം വന്നത്. 
സംയുക്ത മരുന്നുകളെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രഫ. ചന്ദ്രകാന്ത് കോക്കടെ സമിതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.