ഹിമാചല്‍  മുഖ്യമന്ത്രിയുടെ  എട്ടു കോടിയുടെ  സ്വത്തുക്കള്‍ കണ്ടുകെട്ടി

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്‍െറ എട്ടു കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 
എല്‍.ഐ.സി പോളിസികള്‍, ബാങ്ക് സ്ഥിരനിക്ഷേപങ്ങള്‍, ദക്ഷിണ ഡല്‍ഹിയിലെ ജി.കെ-1 മേഖലയിലെ കെട്ടിടത്തിലെ രണ്ടു നിലകള്‍ എന്നിവയാണ് കണ്ടുകെട്ടിയത്. അവിഹിത സമ്പാദ്യം ഉപയോഗിച്ച് നേടിയതാണ് ഈ സ്വത്തുക്കളെന്ന് ഒൗദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. 
അതേസമയം, ‘ഹോളി സമ്മാനമാണ്’ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉത്തരവെന്ന് വീരഭദ്ര സിങ് പറഞ്ഞു. ബി.ജെ.പിയുടെ വൃത്തികെട്ട രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.