ന്യൂഡല്‍ഹി: 251 രൂപക്ക് സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്ത റിങിങ് ബെല്‍ കമ്പനി ഉദ്യോഗസ്ഥര്‍ക്കെതിരെ നോയിഡ പൊലീസ് വഞ്ചനക്കുറ്റത്തിന് കേസെടുത്തു. ബി.ജെ.പി എം.പി കിറിത് സൊമായിയയുടെ പരാതിയെ തുടര്‍ന്നാണാണിത്. കമ്പനിസ്ഥാപകന്‍ മോഹിത് ഗോയില്‍, പ്രസിഡന്‍റ് അശോക ചദ്ദ എന്നിവര്‍ക്കെതിരെയാണ് കേസ്. പ്രാഥമികാന്വേഷണത്തില്‍ എം.പിയുടെ പരാതി ശരിയെന്ന് കണ്ടത്തെിയതായി പൊലീസ് വ്യക്തമാക്കി. സ്മാര്‍ട്ട് ഫോണ്‍ നിര്‍മിക്കുന്ന കമ്പനിയുടെ ഉല്‍പാദനശാല കാണിച്ചുതരാന്‍ കമ്പനി അധികൃതരോട് ആവശ്യപ്പെട്ടതായും പൊലീസ് വ്യക്തമാക്കി. തെറ്റായ പരസ്യം നല്‍കിയും സാമൂഹികമാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും റിങിങ് ബെല്ല് ധനസമാഹരണം നടത്തി എന്നാരോപിച്ചാണ് എം.പി പരാതി നല്‍കിയത്.മൊബൈല്‍ കമ്പനിക്ക് അനുമതിനേടിയത് ഉള്‍പ്പെടെ പ്രധാന രേഖകള്‍ സമര്‍പ്പിക്കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു.
വ്യാജമാണെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഫോണ്‍ ബുക് ചെയ്തവര്‍ക്ക് പണം തിരികെനല്‍കുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.