സ്വത്ത് വെളിപ്പെടുത്താനുള്ളത് 105 എം.പിമാര്‍ കൂടി

ന്യൂഡല്‍ഹി:തെരഞ്ഞെടുക്കപ്പെട്ടിട്ട് വര്‍ഷം  രണ്ടായെങ്കിലും സ്വത്തുവിവരം വെളിപ്പെടുത്താന്‍ ചില എം.പിമാര്‍ക്ക് മടി. 105 ലോക്സഭാ എം.പിമാര്‍ സ്വത്തുവിവരം  വെളിപ്പെടുത്തിയില്ളെന്ന് ദി ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തെ വിവരാവകാശ നിയമപ്രകാരം ലോക്സഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. 45 പേരുള്ള കോണ്‍ഗ്രസില്‍  14 എം.പിമാര്‍ സ്വത്തുവിവരം വെളിപ്പെടുത്താനുണ്ട്.

സമാജ് വാദി പാര്‍ട്ടിയിലെ ആകെ അംഗങ്ങളായ അഞ്ചു പേരും  ആം ആദ്മി പാര്‍ട്ടിയിലെ നാല് അംഗങ്ങളും സ്വത്തുവിവരം പുറത്തുവിട്ടിട്ടില്ല. ബി.ജെ.പിയുടെ 280 അംഗങ്ങളില്‍ രണ്ടു പേര്‍  മാര്‍ച്ച് 16 വരെ സ്വത്തുവിവരം വെളിപ്പെടുത്തിയിട്ടില്ല. 34 അംഗ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളില്‍ എട്ടുപേരും 16 അംഗ തെലുഗുദേശം പാര്‍ട്ടിയിലെ 10 പേരും വീഴ്ച വരുത്തി. 18 അംഗ ശിവസേനയില്‍  ഒമ്പതുപേരും പട്ടികയില്‍ ഇടംപിടിച്ചു. ഒമ്പത് സി.പി.എം അംഗങ്ങളും സ്വത്ത് വെളിപ്പെടുത്തി മാതൃകയായി. ചട്ടമനുസരിച്ച് എം.പിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് 90 ദിവസത്തിനകം ആസ്തികളും ബാധ്യതകളും സംബന്ധിച്ച വിവരം നല്‍കണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.