ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ വന്‍ തുക ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ട്


ന്യൂഡല്‍ഹി: യമനില്‍ ഐ.എസ് ഭീകരരെന്നു കരുതുന്ന സംഘം തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കണമെങ്കില്‍ വന്‍ തുക നല്‍കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിന് വിഡിയോ സന്ദേശം ലഭിച്ചതായി റിപ്പോര്‍ട്ട്.
സായുധ ആക്രമിക്കു മുന്നില്‍ നിന്ന് ഫാ. ടോം സഹായത്തിനായി അഭ്യര്‍ഥിക്കുന്ന ദൃശ്യമടങ്ങിയ സന്ദേശമാണ് എത്തിയതെന്ന വിവരം  ഒരു ദേശീയ ചാനലാണ് പുറത്തുവിട്ടത്. ദശലക്ഷക്കണക്കിന് ഡോളര്‍ ആവശ്യപ്പെട്ടതായാണ് പ്രചാരണം. എന്നാല്‍, അയച്ചത് ആരെന്ന് ഉറപ്പിക്കാനായിട്ടില്ല. വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിക്കുന്നുമില്ല. എന്നാല്‍, മോചനത്തിന് ആവുന്ന ശ്രമങ്ങളെല്ലാം തുടരുന്നുണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചു. പ്രാദേശിക സന്നദ്ധസംഘടനകളുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടരുന്നുണ്ട്.
ദു$ഖവെള്ളിയാഴ്ച ഇദ്ദേഹത്തെ കുരിശിലേറ്റിയെന്ന വാര്‍ത്ത ഈസ്റ്റര്‍ദിനത്തില്‍ പ്രചരിച്ചിരുന്നു. എന്നാല്‍, പിന്നീട് ഇക്കാര്യം നിഷേധിച്ച് റിപ്പോര്‍ട്ടുകള്‍ വന്നു. അതിനു പിന്നാലെയാണ് വിഡിയോ സന്ദേശം പുറത്തിറങ്ങിയതായ റിപ്പോര്‍ട്ട്.
മാര്‍ച്ച് നാലിന് മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഏദനിലെ വൃദ്ധസദനത്തില്‍ എത്തിയ സായുധ ആക്രമികളാണ് ഫാദറിനെ ബന്ദിയാക്കിയത്. സംഘം നടത്തിയ ആക്രമണത്തില്‍ മലയാളി കന്യാസ്ത്രീ അടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.