ആർ.കെ പച്ചൗരിക്കെതിരെ വീണ്ടും ലൈംഗികാരോപണം

ന്യൂഡൽഹി: ദ എനര്‍ജി ആന്‍ഡ് റിസോഴ്സസ് ഇന്‍സ്റ്റിറ്റ്യൂട്ട് (ടെറി) വൈസ് ചെയർമാൻ ആർ.കെ പച്ചൗരിക്കെതിരെ വീണ്ടും ലൈംഗികാരോപണം. ടെറിയിലെ ഒരു മുൻ ഉദ്യോഗസ്ഥയാണ് 75കാരനായ പച്ചൗരിക്കെതിരെ ആരോപണം ഉന്നയിച്ചത്.

ഇന്ത്യയിൽ പച്ചൗരിയുടെ സെക്രട്ടറിയായിരുന്ന സ്ത്രീ തൻെറ അഭിഭാഷകയായ വൃന്ദാ ഗ്രോവർ വഴിയാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. പച്ചൗരിയുടെ കൂടെ ജോലി ചെയ്യുന്നത് തനിക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നുവെന്ന് സ്ത്രീ പരാതിയിൽ പറ‍യുന്നു. നേരത്തെ രണ്ടുപേർ പച്ചൗരിക്കെതിരെ ലൈംഗികാരോപണവുമായി രംഗത്തുവന്നികുന്നു.  

അസുഖം കാരണം അവധിയെടുക്കേണ്ടി വന്ന തന്നെ കാണാൻ പച്ചൗരി റോസാപൂക്കളുമായി വീട്ടിലേക്ക് വന്നുവെന്ന് പരാതിയിൽ ആരോപിക്കുന്നു. എനിക്കിത് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. ഓഫീസിൽ അയാളുടെ പെരുമാറ്റം സഹിക്കാവുന്നതിൽ അപ്പുറമായിരുന്നു. സ്വകാര്യ ജീവിതത്തെ പറ്റി പച്ചൗരി എപ്പോഴും തിരക്കുമായിരുന്നു എന്നും സ്ത്രീ പരാതിയിൽ ആരോപിക്കുന്നു.

നേരത്തെ രണ്ട് തവണയാണ് പച്ചൗരിക്കെതിരെ ആരോപണം ഉയർന്നത്. ആരോപണത്തെ തുടർന്ന് അദ്ദേഹം അവധിയിൽ പ്രവേശിച്ചിരുന്നു. ആരോപണവിധേയനായ പച്ചൗരിയിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റുകൾ സ്വീകരിക്കില്ലെന്ന് വിദ്യാർഥികൾ നിലപാടെടുത്തതോടെയാണ് അവധിയിൽ പ്രവേശിക്കേണ്ടിവന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.