സവാള വിലയിടിവില്‍ ബി.ജെ.പി എം.പിമാര്‍ കേന്ദ്രത്തിനെതിരെ

ന്യൂഡല്‍ഹി: സവാള വിലയിടിവിനെച്ചൊല്ലി ലോക്സഭയില്‍ ബി.ജെ.പി എം.പിമാര്‍ കേന്ദ്രസര്‍ക്കാറിനെതിരെ. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വിഷയത്തില്‍ കേന്ദ്രം പ്രതിക്കൂട്ടിലാകുന്നത്.
കര്‍ഷകരെ രക്ഷിക്കാന്‍ കേന്ദ്രം വിപണിയില്‍ ഇടപെട്ട് സവാള വാങ്ങണമെന്ന് ബി.ജെ.പി എം.പിമാരായ സുമേധാനന്ദ സരസ്വതി, ഹുകും സിങ് എന്നിവര്‍ ആവശ്യപ്പെട്ടു. എട്ടുമാസം മുമ്പ് കിലോക്ക് 50 രൂപക്ക് വിറ്റിരുന്ന സവാള ഇപ്പോള്‍ മൂന്നു രൂപക്കാണ് വില്‍ക്കുന്നതെന്ന് എം.പിമാര്‍ പറഞ്ഞു.
സവാളക്കും ഉരുളക്കിഴങ്ങിനും മറ്റ് ധാന്യങ്ങള്‍ക്കുമായി വിലസ്ഥിരതാ ഫണ്ട് ഉണ്ടാക്കുമെന്നും ഇത് ഭക്ഷ്യവകുപ്പിന്‍െറ നിയന്ത്രണത്തിലാക്കുമെന്നും കൃഷിമന്ത്രി രാധാമോഹന്‍ സിങ് മറുപടി നല്‍കി. എന്നാല്‍, മന്ത്രിയുടെ മറുപടി എം.പിമാരെ തൃപ്തരാക്കിയില്ല. മന്ത്രി വിശദ മറുപടി നല്‍കിയെങ്കിലും പ്രശ്നം അവശേഷിക്കുകയാണെന്ന് ഹുകും സിങ് പറഞ്ഞു. ഇ-ട്രേഡിങ്ങുമായി ബന്ധപ്പെട്ട വിഷയമാണിതെന്നു പറഞ്ഞ് സ്പീക്കര്‍ സുമിത്ര മഹാജന്‍ ഇടപെട്ടപ്പോള്‍, കേന്ദ്രം വിപണിയില്‍ ഇറങ്ങുകയാണ് ഏക പോംവഴിയെന്ന് എം.പിമാര്‍ ശഠിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.