ന്യൂഡല്‍ഹി: തെക്കനേഷ്യന്‍ നഗരങ്ങളിലെ മേയര്‍മാരുടെയും തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുടെയും ഉച്ചകോടി വെള്ളിയാഴ്ച ഡല്‍ഹിയില്‍ തുടങ്ങും. ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ ഉദ്ഘാടനം ചെയ്യും. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും 300ലേറെ പ്രതിനിധികള്‍ പങ്കെടുക്കും.
സ്മാര്‍ട്ട്സിറ്റികളുടെ വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് മുഖ്യമായും ചര്‍ച്ചചെയ്യുകയെന്ന് സംഘാടകരായ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്‍റ് ഡയറക്ടര്‍ ജനറല്‍ ക്യാപ്റ്റന്‍ അനന്ദ് മോദി പറഞ്ഞു. സമ്മേളനത്തിലെ നഗരനേതൃത്വം സംബന്ധിച്ച സെഷനില്‍ കൊച്ചി മേയര്‍ സൗമിനി ജെയിന്‍ അധ്യക്ഷത വഹിക്കും. സമാപനസമ്മേളനം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.