ന്യൂഡൽഹി: ഡൽഹി സർവകലാശാലയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബി.എ ബിരുദം നേടിയത് വ്യാജമെന്ന് തെളിയിക്കുന്ന പുതിയ രേഖയുമായി ആം ആദ്മി പാർട്ടി. 1978 ൽ 'നരേന്ദ്ര ദാമോദർ മോദി' എന്നയാൾ ബിരുദം കരസ്ഥമാക്കിയിട്ടില്ലെന്ന് കാണിക്കുന്ന രേഖയുമായാണ് എ.എ.പി രംഗത്തെത്തിയത്. അതിനാൽ 2014ലെ പൊതു തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് നല്‍കിയ സത്യവാങ്മൂലത്തില്‍ ഡല്‍ഹി യൂനിവേഴ്സിറ്റിയില്‍ നിന്ന് ബി.എ പാസായതായി പറയുന്നത് വ്യാജമാണെന്നും എ.എ.പി ആരോപിച്ചു.
മോദി ബിരുദം കരസ്ഥമാക്കിയെന്ന് പറയുന്ന ദിവസം നരേന്ദ്ര മഹാവീർ മോദി എന്ന രാജസ്ഥാൻ സ്വദേശി ഡിഗ്രി കരസ്ഥമാക്കിയിട്ടുണ്ടെന്നും അദ്ദേഹവുമായി ആശയവിനിമയം നടത്തിയെന്നും എ.എ.പി നേതാവ് അശുതോഷ് പറഞ്ഞു. 1975-1978 ൽ ഇദ്ദേഹം ഡൽഹി സർവകലാശാലയിൽ പഠിച്ചിരുന്നുവെന്നും ധനമന്ത്രി അരുൺ ജെയ്റ്റ്ലി അദ്ദേഹത്തിന്‍റെ സീനയറായി പഠിച്ചതാണെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ സ്കൂൾ സർട്ടിഫിക്കറ്റുകൾ പ്രകാരം പ്രധാനമന്ത്രിയുടെ വിലാസം ഗുജറാത്തിലെ വേദ്നഗറാണ്. മഹാവിർ മോദിയുടേത് രാജസ്ഥാനിലെ അൽവാണെന്നും എ.എ.പി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ മോദിയുടെ ബി.എ ബിരുദം സംബന്ധിച്ച വിശദ വിവരം വെബ്സൈറ്റില്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ക്ക് കഴിഞ്ഞദിവസം കത്തയച്ചിരുന്നു. മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട രേഖകള്‍ സുരക്ഷിതമായി വെക്കണമെന്നും അവ വെബ്സൈറ്റിലൂടെ പരസ്യപ്പെടുത്തണമെന്നും കെജ്രിവാള്‍ വൈസ്ചാന്‍സലര്‍ യോഗേഷ് ത്യാഗിയോട് അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.