രാജ്യസഭയിലെ 53 അംഗങ്ങളുടെ കാലാവധി ഇന്ന്​ അവസാനിക്കുന്നു

ന്യൂഡൽഹി: പാർമെൻറിെൻറ ഉപരിസഭയായ രാജ്യ സഭയിലെ 53 അംഗങ്ങൾ ഇന്ന് വിരമിക്കുന്നു. അടുത്ത കാലത്ത് ആദ്യമായാണ് ഇത്രയും കൂടുതൽ അംഗങ്ങൾ ഒരേസമയം വിരമിക്കുന്നത്. 65 അംഗങ്ങൾ  ഉള്ള കോൺഗ്രസിലെ 16 പേരുടെ കാലവധിയാണ് ഇന്ന് അവസാനിക്കുന്നത്. ഭരണപക്ഷത്തിലെ  അഞ്ച് മന്ത്രിമാരുടെയും കാലാവധി ഇന്ന് അവസാനിക്കും. വെങ്കയ്യ നായിഡു, പിയൂഷ് ഗോയൽ, നിർമല സീതാരാമൻ, മുക്താർ അബ്ബാസ് നഖ്വി, വൈ.എസ് ചൗധരി എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്. ഇവർ  വീണ്ടും തെരഞ്ഞെടുക്കപ്പെടും. മദ്യവ്യവസായിയും കിങ്ഫിഷർ ഉടമയുമായ വിജയ് മല്യ രാജ്യസഭാംഗത്വം രാജിവെച്ച ഒഴിവിൽ കർണാടകയിൽ നിന്ന് പാർലെമൻറി കാര്യ മന്ത്രി  വെങ്കയ്യ നായിഡു തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.