ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ജയ്ശെ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹര്‍, സഹോദരന്‍ അബ്ദുര്‍റഊഫ് എന്നിവര്‍ക്കെതിരെ ഇന്‍റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍.ഐ.എ) ആവശ്യപ്രകാരമാണ് നടപടി. ആക്രമണത്തില്‍ ആരോപണവിധേയരായ കാശിഫ് ജാന്‍, ശാഹിദ് ലത്തീഫ് എന്നിവര്‍ക്കെതിരെയും റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചേക്കും.
നാലുപേര്‍ക്കുമെതിരെ ശബ്ദസാമ്പ്ള്‍ അടക്കമുള്ള തെളിവുകള്‍ പാകിസ്താനില്‍നിന്ന് എത്തിയ അന്വേഷണസംഘത്തിന് എന്‍.ഐ.എ കൈമാറിയിരുന്നു. എന്നാല്‍, അസ്ഹറിനെതിരെ മതിയായ തെളിവില്ളെന്ന നിലപാടിലാണ് പാകിസ്താന്‍. പഞ്ചാബ് മൊഹാലിയിലെ എന്‍.ഐ.എ കോടതി മസ്ഊദ് അസ്ഹര്‍, അബ്ദുര്‍റഊഫ്, കാശിഫ് ജാന്‍, ശാഹിദ് ലത്തീഫ് എന്നിവര്‍ക്കെതിരെ നേരത്തേ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു.
പാര്‍ലമെന്‍റ്, ജമ്മു-കശ്മീര്‍ നിയമസഭാ ആക്രമണ കേസുകളില്‍ മസ്ഊദ് അസ്ഹറിനെതിരെ നേരത്തേ ഇന്‍റര്‍പോളിന്‍െറ റെഡ് കോര്‍ണര്‍ നോട്ടീസുണ്ട്. 1999ലെ വിമാനറാഞ്ചല്‍ കേസില്‍ അബ്ദുര്‍റഊഫിനെതിരെയും റെഡ് കോര്‍ണര്‍ നോട്ടീസുണ്ട്.ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായവരെ കണ്ടത്തൊനും ഇവരുടെ വിവരം കൈമാറാനും പുറപ്പെടുവിക്കുന്ന അന്താരാഷ്ട്ര അറസ്റ്റ് വാറന്‍റാണ് റെഡ് കോര്‍ണര്‍ നോട്ടീസ്.
മസ്ഊദ് അസ്ഹറിനെ ഭീകരവാദി എന്ന നിലക്ക് വിചാരണ ചെയ്യാനുള്ള അനുമതിക്ക് ഇന്ത്യ യു.എന്നിനെ സമീപിച്ചെങ്കിലും ചൈന ഈ നീക്കം തടയുകയായിരുന്നു. പാര്‍ലമെന്‍റ് ആക്രമണ കേസില്‍ അന്വേഷണം ഇഴയുന്നതില്‍ ഇന്ത്യ പാകിസ്താനെ ആശങ്ക അറിയിച്ചിരുന്നു. അസ്ഹറിന് ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനത്തിന് ഒത്താശ നല്‍കുന്നതായും ഇന്ത്യ നിരന്തരം ആരോപിച്ചുവരുകയാണ്.കഴിഞ്ഞ ജനുവരിയിലാണ് പത്താന്‍കോട്ടെ വ്യോമസേനാ കേന്ദ്രത്തില്‍ ആറ് ഭീകരര്‍ നുഴഞ്ഞുകയറിയത്. ഇവരുടെ ആക്രമണത്തില്‍ ഏഴു സൈനികര്‍ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.