ന്യൂഡല്‍ഹി: സി.ബി.എസ്.ഇ 12ാം ക്ളാസ് ബോര്‍ഡ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. www.results.nic.in, www.cbseresults.nic.in, www.cbse.nic.in എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാണ്. ഈ വര്‍ഷം 10,67,900 പേരാണ് മാര്‍ച്ച് ഒന്നിന് പരിക്ഷക്കായി രജിസ്റ്റര്‍ ചെയ്തത്. 97.61 ശതമാനം വിജയത്തോടെ രാജ്യത്ത് തിരുവനന്തപുരം ജില്ല ഒന്നാം സ്ഥാനം നേടി. 500 ല്‍ 497 മാര്‍ക്ക് നേടിയ സുകൃതി ഗുപ്തക്ക് ഒന്നാം റാങ്കും 496 മാര്‍ക്ക് നേടിയ പലക്ക് ഗോയല്‍ രണ്ടാം റാങ്കും നേടി
പെണ്‍കുട്ടികളുടെ വിജയശതമാനം 88.58ഉം ആണ്‍കുട്ടികളുടെ വിജയശതമാനം 78.5 ും ആണ്. രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ വിലാസങ്ങളില്‍ സ്കൂളുകള്‍ക്ക് തങ്ങളുടെ സമ്പൂര്‍ണ ഫലം ലഭ്യമാക്കും. ഡിജിറിസല്‍ട്ട്സ് എന്ന ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ് വഴിയും ഫലം ലഭ്യമാണ്. മുന്‍വര്‍ഷത്തേതുപോലെ ഐ.വി.ആര്‍.എസ് വഴിയും ഫലം ലഭ്യമാവുമെന്നും സി.ബി.എസ്.ഇ അറിയിച്ചു.
ഈ വര്‍ഷം മുതല്‍ 12ാം ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ മാര്‍ക്ക്ഷീറ്റും സി.ബി.എസ്.ഇ ലഭ്യമാക്കുന്നുണ്ട്. www.digilocker.gov.in വിലാസത്തിലാണിത് ലഭ്യമാവുക. വിദ്യാര്‍ഥികള്‍ സി.ബി.എസ്.ഇയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് ഇതിനുള്ള അക്കൗണ്ട് വിവരങ്ങള്‍ എസ്.എം.എസായി അയച്ചുകൊടുക്കും. രണ്ടാംഘട്ട ടെലി കൗണ്‍സലിങ്ങിനും ഫലപ്രഖ്യാപനത്തോടെ തുടക്കമാവും. ജൂണ്‍ നാലുവരെ ഇതു തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.