കേന്ദ്രം ഭരിക്കുന്നത് ബി.ജെ.പി യാണെന്ന് സി.പി.എം മറക്കേണ്ട ; കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി: കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന  അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സി.പി.എമ്മിനെ ഭീഷണിപ്പെടുത്തി കേന്ദ്രവിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്. കേരളം സി.പി.എമ്മാണ് ഭരിക്കുന്നതെങ്കില്‍ കേന്ദ്രം ഭരിക്കുന്നത് ബി.ജെ.പിയാണെന്ന കാര്യം സി.പി.എം മറക്കേണ്ടെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും  കേരളത്തില്‍ ജീവിക്കാനുള്ള അവകാശമുണ്ട്. തങ്ങളുടെ പ്രവര്‍ത്തകര്‍ക്കെതിരായുള്ള അക്രമങ്ങള്‍  ഗൗരവമായി കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ 14 സംസ്ഥാനങ്ങളും ഭരിക്കുന്നത് ബി.ജെ.പിയാണ്. സി.പി.എം അക്രമം അവസാനിപ്പിക്കണം . ഇതിനെതിരെ പാര്‍ലമെന്‍റിനകത്ത് നിന്നും പുറത്ത് നിന്നും പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തെരെഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കേരളത്തില്‍ വ്യാപകമായ അക്രമങ്ങളാണ് ഉണ്ടായത്. കയ്പമംഗലത്ത് തെരെഞ്ഞെടുപ്പ് വിജയാഹ്ളാദത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.