മമതയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രമുഖര്‍ക്ക് ക്ഷണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തുടര്‍ച്ചയായ രണ്ടാം തവണയും അധികാരത്തില്‍വന്ന മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രമുഖര്‍ക്ക് ക്ഷണം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബംഗ്ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് തോഗ്ബെ എന്നിവരുള്‍പ്പെടെ രാജ്യത്തെയും സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളിലെയും പ്രമുഖരെയാണ് വെള്ളിയാഴ്ച നടക്കുന്ന വിപുലമായ ചടങ്ങിലേക്ക് മമത ക്ഷണിച്ചിരിക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് തോഗ്ബെ ട്വിറ്ററില്‍ കുറിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് എന്നിവരെയും ക്ഷണിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

കഴിഞ്ഞ ദിവസം ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപവത്കരണത്തിന് അവകാശം ഉന്നയിച്ച മമത, ഇത്തവണത്തെ സത്യപ്രതിജ്ഞാ ചടങ്ങ് പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാനാവുംവിധം കൊല്‍ക്കത്തയിലെ റെഡ് റോഡിലാണ്  (ഇന്ദിരാഗാന്ധി സരണി) സംഘടിപ്പിക്കുകയെന്ന് അറിയിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.