ചണ്ഡിഗഢ്: ജാട്ട് സമുദായക്കാര്‍ക്കും മറ്റ് അഞ്ച് സമുദായങ്ങള്‍ക്കും ഒ.ബി.സി സംവരണം നല്‍കാനുള്ള ഹരിയാന സര്‍ക്കാറിന്‍റെ തീരുമാനം പഞ്ചാബ് ആന്‍റ് ഹരിയാന ഹൈകോടതി സ്റ്റേ ചെയ്തു. സംവരണം ആവശ്യപ്പെട്ട് ജാട്ടുകള്‍ നടത്തിയ വന്‍ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ആറു സമുദായങ്ങള്‍ക്ക് 10 ശതമാനം സംവരണം നല്‍കാന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
2016 മാര്‍ച്ച് 29 ന് ഹരിയാന അസംബ്ളിയില്‍ ഏകകണേഠന അംഗീകരിച്ച് പാസാക്കിയ ഹരിയാന ബാക്വേഡ് ക്ളാസസ് ആക്റ്റിന്‍റെ ഭരണഘടനാപരമായ നിയമസാധുത ചോദ്യം ചെയ്ത് നല്‍കിയ പരാതി പരിഗണിക്കവെയാണ് സംവരണം സ്റ്റേ ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.
ഹരിയാനയില്‍ ജാട്ട് സമുദായത്തിന് പ്രത്യേക സംവരണം നല്‍കണമെന്ന നിബന്ധന നീക്കണമെന്നാവശ്യപ്പെട്ട് മുറായ് ലാല്‍ ഗുപ്ത നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് എസ്.എസ് സാരോണ്‍ അധ്യക്ഷനായ ബെഞ്ചിന്‍റെ നടപടി.
ജസ്റ്റിസ് കെ.സി ഗുപ്ത കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജാട്ടുകള്‍ക്ക് പ്രത്യേക സംവരണം നല്‍കണമെന്ന ആക്റ്റ് സുപ്രീംകോടതി റദ്ദാക്കിയിരുന്നുവെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഗുപ്ത കമ്മീഷന്‍്റെ അടിസ്ഥാനത്തില്‍ ഈ ഉത്തരവ് പുതുക്കാന്‍ നിലവിലെ നിയമത്തിന് കഴിയില്ളെന്നും ഹരജിയില്‍ വ്യക്തമാക്കി.
വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഖലകളില്‍ ജാട്ടുകള്‍ക്ക് പിന്നാക്ക സംവരണം നല്‍കണമെന്ന ബില്‍ 2014 ല്‍ സംസ്ഥാന സര്‍ക്കാര്‍ സഭയിലത്തെിച്ചപ്പോഴും അതിനെതിരെ ചിലര്‍ പ്രതിഷേധവുമായി രംഗത്തത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.