രഘുറാം രാജനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി സ്വാമി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ ഉടന്‍ പുറത്താക്കണമെന്ന് ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി വീണ്ടും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. രഘുറാം രാജനെതിരെ പുതിയ ആരോപണങ്ങളും സ്വാമി ഉന്നയിച്ചു. എന്നാല്‍, ആര്‍.ബി.ഐ ഗവര്‍ണര്‍ അടക്കമുള്ളവര്‍ക്കെതിരായ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാകില്ളെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
രഹസ്യസ്വഭാവമുള്ള അതിപ്രധാന സാമ്പത്തിക വിവരങ്ങള്‍ രഘുറാം രാജന്‍ ഷികാഗോ സര്‍വകലാശാലയുടെ ഇ-മെയില്‍ ഐ.ഡി വഴി അയച്ചത് ബി.ജെ.പി സര്‍ക്കാറിനെ പരസ്യമായി അപകീര്‍ത്തിപ്പെടുത്താനിടയാക്കിയതായി സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ ആരോപിച്ചു. ഉയര്‍ന്ന സര്‍ക്കാര്‍ പദവിയിലിരിക്കേ, അദ്ദേഹം തന്‍െറ ഗ്രീന്‍ കാര്‍ഡ് പുതുക്കാന്‍ യു.എസ് സന്ദര്‍ശനം നടത്തി. മാത്രമല്ല, ആഗോള സമ്പദ്ഘടനയില്‍ അമേരിക്കന്‍ ആധിപത്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന 30 പേരടങ്ങുന്ന ഒരു യു.എസ് സംഘത്തിലെ അംഗമാണ് രഘുറാം രാജന്‍ എന്നും സ്വാമി ആരോപിച്ചു.
റിസര്‍വ് ബാങ്ക് പലിശനിരക്ക് ഉയര്‍ത്തിയത് ചെറുകിട, ഇടത്തരം വ്യവസായങ്ങളെ ഹാനികരമായി ബാധിച്ചു. പലിശനിരക്ക് ഉയര്‍ത്തുന്നതിന്‍െറ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കിയില്ളെന്നു മാത്രമല്ല, അദ്ദേഹത്തിന്‍െറ നയം തന്നിഷ്ടപ്രകാരമുള്ളതും ദേശവിരുദ്ധവുമാണ്. രാജ്യത്തോട് കൂറുപുലര്‍ത്തേണ്ട പദവിയിലിരിക്കുന്ന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഇക്കാര്യം അവഗണിച്ച് രാജ്യതാല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും അതുകൊണ്ട് അദ്ദേഹത്തെ ഉടന്‍ പുറത്താക്കണമെന്നുമാണ് സ്വാമിയുടെ ആവശ്യം.
അതേസമയം, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കെതിരായ സ്വാമിയുടെ തുടര്‍ച്ചയായ ആക്രമണത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തള്ളിപ്പറഞ്ഞു. റിസര്‍വ് ബാങ്ക് അതിപ്രധാനമായ സ്ഥാപനമാണെന്നും അതിന്‍േറതായ തീരുമാനത്തിലത്തൊന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ തീരുമാനത്തോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷെ, അത് വിഷയങ്ങളുടെ അടിസ്ഥാനത്തിലാകണം, വ്യക്തിപരമാകരുത്; എന്‍.ഡി.ടി.വിക്കുനല്‍കിയ അഭിമുഖത്തില്‍ ജെയ്റ്റ്ലി പറഞ്ഞു. ഗവര്‍ണറെ നീക്കണമെന്ന സ്വാമിയുടെ ആവശ്യത്തോട് പ്രതികരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.