റമദാനെ വരവേല്‍ക്കാന്‍ ഡല്‍ഹി മലയാളി ഹല്‍ഖ

ന്യൂഡല്‍ഹി: സ്വയം പരിവര്‍ത്തനത്തിന് വിധേയനാകാന്‍ മനുഷ്യന് കഴിയുമെന്നതിന്‍െറ ദൃഷ്ടാന്തമാണ് റമദാന്‍ വ്രതമെന്ന് എസ്.ഐ.ഒ അഖിലേന്ത്യാ സെക്രട്ടറി മുഹമ്മദ് നിഷാദ് അഭിപ്രായപ്പെട്ടു. പാപങ്ങളില്‍നിന്ന് വിട്ടുനിന്ന് ജീവിതം ക്രമീകരിക്കാനുള്ള സുവര്‍ണാവസരമാണ് ഓരോ വിശ്വാസിക്കും റമദാന്‍ നല്‍കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

റമദാനെ വരവേല്‍ക്കാന്‍ ജമാഅത്തെ ഇസ്ലാമി ഡല്‍ഹി മലയാളി ഹല്‍ഖ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റമദാനിലൂടെ കൈവരിക്കുന്ന ജീവിതവിശുദ്ധി കളഞ്ഞുകുളിക്കരുതെന്ന് ‘റമദാനിന്‍െറ ചൈതന്യം’ എന്ന വിഷയമവതരിപ്പിച്ച ശിറാസ് പൂവച്ചാല്‍ പറഞ്ഞു. മനുഷ്യബന്ധങ്ങളിലുള്ള അകല്‍ച്ചകളും വിള്ളലുകളും പരിഹരിച്ചുവേണം റമദാനിലേക്ക് പ്രവേശിക്കേണ്ടതെന്ന് സൈഫുദ്ദീന്‍ കുഞ്ഞ് പറഞ്ഞു. ഓഖ്ല ഹല്‍ സെക്രട്ടറി മഹ്ബൂബ് ത്വാഹ അധ്യക്ഷത വഹിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.