ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും പിന്നാലെ പാചകവാതക സബ്സിഡിയും പൂര്‍ണമായും നിര്‍ത്തുന്നു. പെട്രോള്‍, ഡീസല്‍ സബ്സിഡി നിര്‍ത്തലാക്കാന്‍ സ്വീകരിച്ച തന്ത്രം തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തിലും പ്രയോഗിക്കുന്നത്. മാസം തോറും ചെറിയ വര്‍ധന വരുത്തി സബ്സിഡി ഇല്ലാതാക്കുകയാണ് ചെയ്യുക. സബ്സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറിന് ശനിയാഴ്ച രണ്ടു രൂപ കൂട്ടി. മൂന്നുമാസത്തിനിടെയുള്ള മൂന്നാമത്തെ വര്‍ധനയാണിത്. ജുലൈ ഒന്നിനും ആഗസ്റ്റ് 16നും രണ്ടു രൂപ വീതം കൂട്ടിയിരുന്നു. ഡല്‍ഹിയില്‍ സബ്സിഡിയുള്ള സിലിണ്ടറിന് 425 രൂപയും ഇല്ലാത്തതിന് 466 രൂപയുമാണ്.
ഇപ്പോള്‍ ഒരു സിലിണ്ടറിന് കേന്ദ്രം ഉപഭോക്താവിന്‍െറ ബാങ്ക് അക്കൗണ്ടിലേക്ക് തിരിച്ചു നല്‍കുന്ന സബ്സിഡി തുക 36 രൂപ മാത്രമാണ്.
ഏതാനും മാസങ്ങള്‍ രണ്ടു രൂപ വീതമുള്ള വര്‍ധനയെ തുടര്‍ന്ന് സബ്സിഡി ഇല്ലാതാകും. പിന്നിട് വിപണിയിലെ ചാഞ്ചാട്ടം അനുസരിച്ച് വില ഏറുകയും കുറയുകയും ചെയ്യും. പെട്രോള്‍, ഡീസല്‍ എന്നിവയുടെ കാര്യത്തില്‍ എണ്ണക്കമ്പനികള്‍ മാസം തോറും നടത്തുന്നതുപോലുള്ള വിലനിര്‍ണയമാകും പാചകവാതകത്തിന്‍െറ കാര്യത്തിലും ഉണ്ടാകുകയെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി. അതേസമയം, പാചകവാതക സബ്സിഡി ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുന്നത് സര്‍ക്കാര്‍ ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സബ്സിഡി ഭാരം പൂര്‍ണമായും ഒഴിവാക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പാചകവാതക സബ്സിഡി സ്വയം വേണ്ടെന്ന് വെക്കാന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘ഗിവ് ഇറ്റ് അപ്’ പദ്ധതിപ്രകാരം ഒന്നര കോടിയോളം പേര്‍ സബ്സിഡി വേണ്ടെന്നുവെച്ചിരുന്നു.
മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു
ന്യൂഡല്‍ഹി: കേരളത്തിന്‍െറ മണ്ണെണ്ണ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു. റേഷന്‍ കട വഴിയുള്ള വിതരണത്തിനുള്ള മണ്ണെണ്ണയില്‍ 10,000 കിലോ ലിറ്ററാണ് വെട്ടിക്കുറച്ചത്. സംസ്ഥാനത്തെ കാര്‍ഡുടമകള്‍ക്ക് ലഭിക്കുന്ന മണ്ണെണ്ണയുടെ അളവിലും കുറവുവരും. നിലവില്‍ അര ലിറ്റര്‍ ലഭിച്ചുകൊണ്ടിരിക്കുന്നത് 350 മില്ലി ആയി കുറയും. റേഷന്‍ വിതരണത്തിനുള്ള മണ്ണെണ്ണ വക മാറ്റി ചെലവഴിച്ചതായി കണ്ടത്തെിയതിനെ തുടര്‍ന്നാണ് കേരളത്തിന്‍െറ വിഹിതത്തില്‍ കുറവുവരുത്താന്‍ കേന്ദ്രം തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.