ചങ്കിടിപ്പോടെ അതിര്‍ത്തി ഗ്രാമങ്ങള്‍

അമൃത്സര്‍: ‘എല്ലാവരും ഭീതിയിലാണ്. എന്നാലും, കാര്യങ്ങള്‍ യുദ്ധത്തിലത്തെില്ളെന്നാണ് പ്രതീക്ഷ. യുദ്ധമുണ്ടായാല്‍, കനത്ത നഷ്ടം സഹിക്കേണ്ടിവരിക ഞങ്ങളെപ്പോലുള്ളവരാണ്’
ഉറി ഭീകരാക്രമണത്തിന് മറുപടിയെന്നോണം ഇന്ത്യ നടത്തിയ പ്രത്യാക്രമണം രാജ്യം ആഘോഷിക്കുമ്പോള്‍, വടക്കന്‍ പഞ്ചാബിലെ അതിര്‍ത്തി ഗ്രാമമായ നൗഷേറ ദല്ലയിലെ കുല്‍ദീപ് സിങ്ങിന്‍െറ വാക്കുകളില്‍ നിറയുന്നത് ഉത്കണ്ഠ മാത്രം. അതിര്‍ത്തിയില്‍ വെടിവെപ്പും ഗ്രാമങ്ങള്‍ ഒഴിപ്പിക്കലും പതിവാണ്. എന്നാലും, ഇപ്പോഴത്തെ സംഘര്‍ഷം 1971ലെ ഇന്ത്യാ-പാക് യുദ്ധത്തിന്‍െറ ഓര്‍മകള്‍ ഉണര്‍ത്തുന്നതാണെന്ന് 54കാരനായ കുല്‍ദീപ്. ‘അന്ന് ഞാന്‍ കുട്ടിയാണ്. യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അച്ഛന്‍ എന്നെ ദൂരെയുള്ള ബന്ധുവീട്ടിലേക്കയച്ചു. അന്ന് അച്ഛന്‍ അനുഭവിച്ച ആധി ഇന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്’ -അദ്ദേഹം പറയുന്നു.
കഴിഞ്ഞദിവസം അതിര്‍ത്തിയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ഭാര്യയെയും കുടുംബത്തെയും ബന്ധുവീട്ടിലേക്ക് പറഞ്ഞയച്ച സിങ് ഗ്രാമത്തില്‍തന്നെ തുടര്‍ന്നു. ‘ഇവിടേക്ക് തിരിച്ചുവരാന്‍ അവര്‍ തിടുക്കം കൂട്ടുന്നുണ്ട്. എനിക്കും അവരെ കാണണമെന്നുണ്ട്. പക്ഷേ, എന്താ സംഭവിക്കുകയെന്ന് പറയാനാവില്ലല്ളോ.. കുറച്ചുദിവസം കൂടി..’, കുല്‍ദീപിന് വാക്കുകളിടറി.ഗ്രാമം ഒഴിഞ്ഞുപോകണമെന്ന മുന്നറിയിപ്പുണ്ടായത് ഗുരുദ്വാരയില്‍നിന്നാണ്. തുടര്‍ന്ന് 4500 ഓളം പേര്‍ ഇവിടെനിന്ന് മറ്റിടങ്ങളിലേക്ക് പലായനം ചെയ്തു. പക്ഷേ, പുരുഷന്മാര്‍ പലരും ഗ്രാമങ്ങളില്‍തന്നെ തുടരുകയാണ്. സമ്പാദ്യമായ വീടും ജീവനോപാധിയായ വയലുകളും കന്നുകാലികളും സംരക്ഷിക്കാന്‍. '71ല്‍ യുദ്ധം തുടങ്ങിയപ്പോള്‍ ഒരു വൈകുന്നേരമാണ് ഷെല്ലിങ്ങും പരസ്പരം വെടിവെപ്പും തുടങ്ങിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ ഗ്രാമമൊന്നാകെ അന്ന് ഒഴിഞ്ഞുപോയത് മുതിര്‍ന്നവര്‍ക്ക് നല്ല ഓര്‍മയുണ്ട്. ‘ഭീകരരെ വകവരുത്തിയതില്‍ സന്തോഷമുണ്ട്. പക്ഷേ, യുദ്ധം ഞങ്ങള്‍ക്കൊരു ഉപകാരവും ചെയ്യില്ല’ തുന്നല്‍ക്കാരനായ ലഖ്വീന്ദര്‍ സിങ് പറയുന്നു. എന്തുവന്നാലും ഗ്രാമം വിട്ടുപോവില്ളെന്നാണ് തൊട്ടടുത്ത ഗ്രാമമായ ദനോയ് ഖുര്‍ദിലെ സോഹന്‍ സിങ് പറയുന്നത്. എവിടെപ്പോകാന്‍? പോയാല്‍ പട്ടിണി കിടന്ന് ചാവേണ്ടിവരും. ജീവനുള്ളേടത്തോളം കാലം ഇവിടെ തുടരും -സോഹന്‍ സിങ്ങിന്‍െറ ഉറച്ച വാക്കുകള്‍. സംഘര്‍ഷം നടക്കുമ്പോഴൊക്കെ കുടിയൊഴിഞ്ഞുപോകാനുള്ള ഉത്തരവുണ്ടാവും. വയലുകളിലൂടെ സൈനിക ട്രാക്ടറുകള്‍ റോന്തുചുറ്റും. ആ ടയറുകള്‍ക്കടിയില്‍ തങ്ങളുടെ ഒരുവര്‍ഷത്തെ എല്ലാ സ്വപ്നങ്ങളും ഞെരിഞ്ഞമരും. നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഒരൊറ്റ സര്‍ക്കാറും അത് ചെവിക്കൊള്ളുന്നില്ളെന്ന അമര്‍ഷവും ചില ഗ്രാമീണര്‍ പങ്കുവെക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.