കുപ്വാര ആക്രമണത്തെക്കുറിച്ച് എന്‍.ഐ.എ അന്വേഷിക്കുന്നു

ശ്രീനഗര്‍: കുപ്വാരയിലെ സൈനിക പോസ്റ്റുകള്‍ക്കുനേരെ നടന്ന ഭീകരാക്രമണത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കേസ് രജിസ്റ്റര്‍ ചെയ്തു. ആക്രമണത്തില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഭീകരരില്‍നിന്ന് സൈന്യം ശേഖരിച്ച തെളിവുകള്‍ എന്‍.ഐ.എ പരിശോധിച്ചു.
കൊല്ലപ്പെട്ട ഭീകരരുടെ ഡി.എന്‍.എ സാമ്പിളുകളും പരിശോധനക്കയക്കും.
മൂന്നു ജി.പി.എസ് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ഭൂപടങ്ങള്‍, എ.കെ റൈഫ്ള്‍സ്, ഗ്രനേഡ് ലോഞ്ചറുകള്‍ തുടങ്ങിയവയാണ് തെളിവായി സൈന്യം ശേഖരിച്ചത്. മൂന്നു ഭീകരരില്‍നിന്ന് പിടിച്ചെടുത്ത മരുന്നുകളില്‍ പാകിസ്താന്‍ മുദ്രയുണ്ടായിരുന്നതായി സൈന്യം വെളിപ്പെടുത്തിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.