മാതാപിതാക്കളില്‍നിന്ന് അകറ്റാന്‍ ഭാര്യ ശ്രമിച്ചാല്‍ ഹിന്ദു യുവാവിന് വിവാഹമോചനമാവാം –സപ്രീം കോടതി

ന്യൂഡല്‍ഹി:  വൃദ്ധ  മാതാപിതാക്കളില്‍നിന്ന് അകറ്റാന്‍ ഭാര്യ ശ്രമിച്ചാല്‍ ഹിന്ദു യുവാവിന്  വിവാഹമോചനം നടത്താമെന്ന് സുപ്രീംകോടതി. വയോധികരായ മാതാപിതാക്കളുടെ സംരക്ഷണം  മക്കളുടെ കടമയാണ്. അവര്‍ക്ക് പാര്‍പ്പിടമടക്കം നിഷേധിക്കുന്നത് ക്രൂരതയാണ്. ഭാര്യയായി  വരുന്ന സ്ത്രീ  ഭര്‍ത്താവിന്‍െറ കുടുംബത്തിന്‍െറ ഭാഗമാണ്. മാതാപിതാക്കളില്‍നിന്ന് വേറിട്ട് കഴിയണമെന്നും ഭര്‍ത്താവിന്‍െറ വരുമാനം മുഴുവന്‍  തനിക്ക് അനുഭവിക്കണമെന്നുമുള്ള  ശാഠ്യം അനുവദിക്കാനാവില്ല. -ജസ്റ്റിസുമാരായ  അനില്‍ ആര്‍. ദവെ, എല്‍. നാഗേശ്വര റാവു എന്നിവരടക്കമുള്ള ബെഞ്ച് നിരീക്ഷിച്ചു.

ഭര്‍ത്താവിന്‍െറ മാതാപിതാക്കളില്‍നിന്ന് വിട്ട് കഴിയണമെന്ന നിര്‍ബന്ധം  പാശ്ചാത്യ ചിന്തയാണ്. ഇത് നമ്മുടെ സംസ്കാരവും ധര്‍മവും  അന്യമാക്കുമെന്നും ജസ്റ്റിസ് ദവെ വിധിന്യായത്തില്‍ പറഞ്ഞു. മാതാപിതാക്കളുടെ ഏക ആശ്രയം  ഒരു മകനില്‍നിന്നാവുമ്പോള്‍ അയാള്‍ വിവാഹിതനാകുന്നതോടെ  കുടുംബത്തില്‍നിന്ന് വിട്ടുകഴിയുക എന്നത് സാധാരണ രീതിയോ സംസ്കാരമോ അല്ല.
മകനെ വളര്‍ത്തി, വിദ്യാഭ്യാസം നല്‍കിയ മാതാപിതാക്കളെ വാര്‍ധക്യത്തില്‍ ശുശ്രൂഷിക്കുക എന്നത് ധാര്‍മികവും നിയമപരവുമായ കടമയാണ്. വരുമാനമില്ലാത്തവരാണെങ്കില്‍ അവര്‍ക്ക് ജീവനാംശത്തിനും അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.