ന്യൂഡൽഹി: ദലിതനായത് കൊണ്ടാണ് തന്നെ വേട്ടയാടുന്നതെന്ന് ആം ആദ്മി സർക്കാറിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ശിശുക്ഷേമ-സാമൂഹികനീതി മന്ത്രി സന്ദീപ് കുമാർ. അശ്ലീല വിഡിയോയിലുള്ളത് താനല്ലെന്നും വിവാദ ദൃശ്യങ്ങൾ അന്വേഷണത്തിന് വിധേയമാക്കണമെന്നും സന്ദീപ് കുമാർ ആവശ്യപ്പെട്ടു.
ഡോ. അബേദ്കർ പ്രതിമ സ്ഥാപിച്ചതോടെയാണ് എതിരാളികൾ തന്നെ ലക്ഷ്യമിട്ട് തുടങ്ങിയതെന്നും സന്ദീപ് കുമാർ ആരോപിച്ചു.
രണ്ടു സ്ത്രീകള്‍ക്കൊപ്പമുള്ള ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് മന്ത്രിസ്ഥാനത്ത് നിന്ന് സന്ദീപ്കുമാറിനെ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ പുറത്താക്കിയത്. കെജ്രിവാള്‍ മന്ത്രിസഭയിലെ ദലിത് മുഖമായിരുന്ന സന്ദീപ് കുമാർ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു.
ഒന്നര വര്‍ഷത്തിനിടെ ‘ആപ്’ മന്ത്രിസഭയില്‍നിന്ന് പുറത്താക്കപ്പെടുന്ന മൂന്നാമത്തെ മന്ത്രിയാണ് സന്ദീപ്കുമാര്‍. നിയമ മന്ത്രിയായിരുന്ന ജിതേന്ദ്ര സിങ്, ഭക്ഷ്യമന്ത്രിയായിരുന്ന അഹ്മദ് ഖാന്‍ എന്നിവരാണ് മുമ്പ് പുറത്താക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.