ന്യൂഡൽഹി: ധാർമികത ഉയർത്തിപ്പിടിക്കുന്നതിനു പകരം സൈനിക പരിഹാരത്തിന് ഇന്ത്യ ശ്രമിച്ചിരുന്നെങ്കില്‍ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാവുമായിരുന്നെന്ന് വ്യോമസേനാ മേധാവി അരൂപ് റാഹ. പാക് അധിനിവേശ കശ്മീരിനെ ‘ഇന്ത്യയുടെ ശരീരത്തിൽ തറച്ച മുള്ള്’ എന്നാണ് റാഹ വിശേഷിപ്പിച്ചത്. . സുരക്ഷാ കാര്യങ്ങളിൽ പ്രായോഗിക സമീപനം മാത്രമല്ല വേണ്ടതെന്നും അരൂപ് റാഹ പറഞ്ഞു. ന്യൂഡൽഹിയിൽ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരക്ഷാ കാര്യങ്ങളില്‍ പ്രായോഗിക നിലപാട് മാത്രം എന്നത് ശരിയല്ലെന്നതാണ് തെൻറ നിലപാട് . രാജ്യത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളുണ്ടായപ്പോഴെല്ലാം അതിനെ നേരിടുന്നതിനും പരിഹരിക്കുന്നതിനും ഇന്ത്യയുടെ സൈനിക ശക്തി പൂര്‍ണമായും ഉപയോഗിക്കുന്നതില്‍, പ്രത്യേകിച്ചും വ്യോമസേനയുടെ കരുത്ത് ഉപയോഗിക്കുന്നതില്‍ ഇന്ത്യ മടി കാണിക്കുകയായിരുന്നു. 1971ലെ യുദ്ധത്തില്‍ മാത്രമാണ് കാര്യമായി ഉപയോഗിച്ചതെന്നും ഇന്ന് കാര്യങ്ങള്‍ ഒരുപാട് മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വ്യോമശക്തി സ്വയം പ്രതിരോധിക്കാനും മറ്റുള്ളവരെ ആക്രമണത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും കെല്‍പ്പുള്ളതാണെന്നും അരൂപ് റാഹ പറഞ്ഞു.
1947ല്‍ ജമ്മു കശ്മീരില്‍ ഒരു കൂട്ടം അക്രമികള്‍ നുഴഞ്ഞുകയറി ആക്രമണം നടത്തിയപ്പോള്‍ ഗതാഗതത്തിന് ഉപയോഗിക്കുന്ന വിമാനങ്ങളിലാണ് വ്യോമസേന പട്ടാളക്കാരെ മേഖലയില്‍ വിന്യസിച്ചതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഒരു സൈനിക പരിഹാരം മുന്നിലുണ്ടായിട്ടും ഇന്ത്യ ധാര്‍മ്മികമായ കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു. സമാധാനപരമായ പ്രശ്‌ന പരിഹാരത്തിന് നാം ഐക്യരാഷ്ട്രസഭയുടെ സഹായം തേടി. ഈ പ്രശ്‌നങ്ങള്‍ ഇന്നും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.