ന്യൂഡല്‍ഹി: ലൈംഗിക അപവാദത്തില്‍പെട്ട് മന്ത്രി സന്ദീപ് കുമാര്‍ പുറത്തായതോടെ അരവിന്ദ് കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും പ്രതിരോധത്തില്‍. ഒന്നര വര്‍ഷത്തിനിടെ ‘ആപ്’ മന്ത്രിസഭയില്‍നിന്ന് പുറത്താക്കപ്പെടുന്ന മൂന്നാമത്തെ മന്ത്രിയാണ് സന്ദീപ്കുമാര്‍. വ്യാജ ബിരുദം, കൈക്കൂലി, ലൈംഗിക അപവാദം എന്നിങ്ങനെയാണ് അഴിമതി വിരുദ്ധ പോരാട്ടത്തിനൊടുവില്‍ പിറന്ന കെജ്രിവാള്‍ മന്ത്രിസഭയില്‍നിന്ന് പുറത്താക്കപ്പെട്ട മന്ത്രിമാര്‍ക്കെതിരായ ആക്ഷേപം. ആക്ഷേപമുയര്‍ന്നപ്പോഴെല്ലാം ഉടന്‍ മുഖംനോക്കാതെ നടപടിയെടുത്തുവെന്ന വിശദീകരണത്തില്‍ പിടിച്ചുനില്‍ക്കാനാണ് ആപിന്‍െറ ശ്രമം.
സന്ദീപ്കുമാറിന്‍െറ പുറത്താക്കല്‍ സൃഷ്ടിച്ച പരിക്ക് കുറക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായി കെജ്രിവാള്‍ വ്യാഴാഴ്ച പുതിയ വിഡിയോ സന്ദേശം പുറത്തുവിട്ടു. സന്ദീപ് കുമാര്‍ പാര്‍ട്ടിയെ വഞ്ചിച്ചുവെന്നും തങ്ങളില്‍ ജനം അര്‍പ്പിച്ച വിശ്വാസം തകര്‍ത്തുവെന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി. അതേസമയം, ദലിതനായതുകൊണ്ടാണ് തന്നെ വേട്ടയാടുന്നതെന്നാണ് മന്ത്രി സന്ദീപ് കുമാറിന്‍െറ പ്രതികരണം. രണ്ടു സ്ത്രീകള്‍ക്കൊപ്പമുള്ള ദൃശ്യങ്ങളുടെ സീഡി പുറത്തുവന്നതോടെയാണ് ശിശുക്ഷേമസാമൂഹികനീതി മന്ത്രി സന്ദീപ് കുമാറിനെ ബുധനാഴ്ച കെജ്രിവാള്‍ പുറത്താക്കിയത്. വിഡിയോയിലുള്ളത് താനല്ളെന്നും വിവാദ ദൃശ്യങ്ങള്‍ അന്വേഷണത്തിന് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട സന്ദീപ് കുമാര്‍ പാര്‍ട്ടിയില്‍ ഉറച്ചുനില്‍ക്കുമെന്നും വ്യക്തമാക്കി.
അതേസമയം, സന്ദീപിനെതിരായ പാര്‍ട്ടി നടപടിയില്‍ ഉടന്‍ കമ്മിറ്റി ചേര്‍ന്ന് തീരുമാനിക്കുമെന്നും സംഭവത്തില്‍ വ്യക്തിപരമായി വലിയ ദു$ഖമുണ്ടെന്നും കെജ്രിവാള്‍ വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. നിയമ മന്ത്രിയായിരുന്ന ജിതേന്ദ്ര സിങ്, ഭക്ഷ്യമന്ത്രിയായിരുന്ന അസിം അഹ്മദ് ഖാന്‍ എന്നിവരാണ് മുമ്പ് പുറത്താക്കപ്പെട്ടത്.
നിയമമന്ത്രിയുടെ നിയമ ബിരുദം വ്യാജമാണെന്ന് കണ്ടത്തെിയ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ ആദ്യം മന്ത്രിയെ പ്രതിരോധിച്ച കെജ്രിവാള്‍ പിന്നീട് തിരുത്തി മന്ത്രിയെ കൈവിട്ടു. കെട്ടിടം പുതുക്കിപ്പണിയാനുള്ള അനുമതി ലഭിക്കാന്‍ കൈക്കൂലി ചോദിക്കുന്നതിന്‍െറ ശബ്ദരേഖ പുറത്തുവന്നതോടെയാണ് അസിം അഹ്മദ് ഖാനെ കഴിഞ്ഞ ഒക്ടോബറില്‍ കെജ്രിവാള്‍ പുറത്താക്കിയത്. മന്ത്രി ഗോപാല്‍ റായിയെ ട്രാന്‍സ്പോര്‍ട്ട് വകുപ്പില്‍നിന്ന് മാറ്റിയതിന് അനാരോഗ്യമാണ് കെജ്രിവാളും പാര്‍ട്ടിയും നല്‍കുന്ന വിശദീകരണം. എന്നാല്‍, ഒരു ട്രാന്‍സ്പോര്‍ട്ട് കമ്പനിക്ക് നല്‍കിയ വഴിവിട്ട സഹായമാണ് മാറ്റത്തിന് പിന്നിലെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.