നെല്ലൂര്‍: ഗര്‍സ്ഥശിശു പെണ്‍കുട്ടിയാണെന്നു ജ്യോതിഷി പ്രവചിച്ചതിനെ തുടര്‍ന്ന് ഭര്‍തൃ വീട്ടുകാര്‍ യുവതിയുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ചു. ആന്ധ്രപ്രദേശിലെ നെല്ലൂരിലാണു സംഭവം. 27 കാരിയായ ഗിരിജക്ക് നേരെയാണ് ഭര്‍തൃവീട്ടുകാരുടെ ആസിഡ് ആക്രമണമുണ്ടായത്. ഒന്നര വയസുള്ള പെണ്‍കുഞ്ഞിന്‍റെ അമ്മയായ ഗിരിജ രണ്ടാമത് ഗര്‍ഭം ധരിച്ചതും പെണ്‍കുഞ്ഞിനെയാണെന്ന് ജോതിഷി പ്രവചിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഭര്‍തൃമാതാവും സഹോദരിയും ചേര്‍ന്നു ഗിരിജയുടെ വയറ്റിലേക്ക് ആഡിഡ് ഒഴിച്ചു.
ആഗസ്റ്റ് 19നാണു സംഭവം നടന്നത്. മുപ്പതു ശതമാനത്തോളം പൊള്ളലേറ്റ ഗിരിജയെ അയല്‍വാസികളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഒന്നിലധികം കെമിക്കലുകളും ആസിഡും മണ്ണെണ്ണുമെല്ലാം ചേര്‍ത്ത മിശ്രിതമാണ് ഗിരിജക്കുനേരെ ഒഴിച്ചിട്ടുള്ളതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അവരുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്.
ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ക്കെതിരെ കൊലപാതകക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഗിരിജയുടെ ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും അറസ്റ്റു ചെയ്യുകയും ഒളിവിലായ മാതാവിനും സഹോദരിക്കും വേണ്ടി ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.