മല്യയുടെ 6600 കോടിയുടെ സ്വത്ത്​ കണ്ടുകെട്ടി

ന്യൂഡൽഹി: ഇന്ത്യ തേടുന്ന സാമ്പത്തിക കുറ്റവാളിയും വിവാദ മദ്യരാജാവുമായ വിജയ്​മല്യയുടെ 6600 കോടിയുടെ വസ്​തുവകകളും ഷെയറുകളും എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​​ടറേറ്റ്​ പിടിച്ചെടുത്തു. മഹാരാഷ്​ട്രയിലെ 200 കോടി വിലയുള്ള ഫാംഹൗസ്​, ബംഗളുരുവിലെ 800 കോടിരൂപ വിലമതിക്കുന്ന കെട്ടിടങ്ങൾ, മാളുകൾ, 3000 കോടിയുടെ യു.ബി.എൽ, യു.എസ്​.എൽ ഷെയറുകൾ എന്നിവയാണ്​ പിടിച്ചെടുത്തത്​.

2010ലെ വിലനിലവാരം കണക്കാക്കിയാണ്​ എൻഫോഴ്​സ്​മ​െൻറ്​ വസ്​തുവകകളുടെ മൂല്യം നിശ്​ചയിച്ചിരിക്കുന്നതെങ്കിലും അവയുടെ നിലവിലെ മൂല്യം 6600 കോടിയാണ്​.  ഇത്​ മല്യയെ സംബന്ധിച്ചിടിത്തോളം കനത്ത തിരിച്ചടിയാകുമെന്നാണ്​ വിലയിരുത്തപ്പെടുന്നത്.

വിവിധ ബാങ്കുകളിൽ നിന്നായി 9000 കോടി രൂപ കുടിശ്ശിക വരുത്തിയശേഷം ഇന്ത്യയിൽ നിന്നും ഒളിച്ചോടിയ മല്യ നിലവിൽ ലണ്ടനിൽ കഴിയുകയാണ്​. മല്യക്കെതിരെ ബാങ്കുകളുടെ കൺസോർഷ്യം നൽകിയ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്​. നിരവധി തവണ​ സമൻസ്​ അയച്ചിട്ടും ഹാജരാകാത്ത മല്യയുടെ പാസ്​പോർട്ട്​ വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്​.

മല്യയുടെ ഉടമസ്​ഥതയിൽ ഉണ്ടായിരുന്ന കിങ്​ഫിഷർ വിമാനക്കമ്പനി രാജ്യത്തെ വിവിധ ഏർപ്പോർട്ട്​ മാനേജ്​മ​െൻറുകൾക്ക്​ നൽകിയ​ വണ്ടിച്ചെക്കുകൾ മടങ്ങിയ ​കേസിലാണ്​ ഇയാൾക്കെതിരെ ഡൽഹീ കോടതി അറസ്​റ്റ്​ വാറണ്ട്​ പുറപ്പെടുവിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.