ന്യൂഡല്‍ഹി: വിവാദ വിഡിയോയിലുള്‍പ്പെട്ട ഡല്‍ഹി മുന്‍ മന്ത്രി സന്ദീപ് കുമാര്‍ ഡല്‍ഹി പൊലീസില്‍ കീഴടങ്ങി. രാവിലെ ആം ആദ്മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സന്ദീപ് കുമാറിനെ സസ്പെന്‍ഡ് ചെയ്തതിനു പിന്നാലെ വൈകീട്ടാണ് നാടകീയ കീഴടങ്ങലുണ്ടായത്.
ലൈംഗികാപവാദത്തെ തുടര്‍ന്ന് ഡല്‍ഹി വനിതാ ശിശുക്ഷേമ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട് മൂന്നു നാളുകള്‍ക്കു ശേഷമാണ് പാര്‍ട്ടി നടപടിയുണ്ടായത്. ആം ആദ്മി പാര്‍ട്ടി ചെയര്‍മാന്‍ അരവിന്ദ് കെജ്രിവാള്‍ വിഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം പാര്‍ട്ടി അംഗങ്ങളെ അറിയിച്ചത്. സന്ദീപ് കുമാറും സ്ത്രീകളുമൊത്തുള്ള വിഡിയോ ദൃശ്യവും ചില ഫോട്ടോകളും പുറത്തുവന്നതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍. എന്നാല്‍, ദലിതനായതുകൊണ്ടാണ് താന്‍ നടപടിക്ക് വിധേയനായതെന്നായിരുന്നു സന്ദീപ് കുമാറിന്‍െറ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.