ശ്രീനഗർ: സർവകക്ഷി സംഘം ഇന്ന് കശ്മീർ സന്ദർശിക്കാനിരിക്കെ താഴ്വരയിലെ സംഘർഷത്തിന് ഇതുവരെ അയവു വന്നിട്ടില്ല. കഴിഞ്ഞ ദിവസം തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിൽ 23കാരനായ ബാസിത് അഹാംങ്കർ എന്ന യുവാവ് കൂടി കൊല്ലപ്പെട്ടിരുന്നു. പെല്ലറ്റ് ഉപയോഗിച്ച് കാലിൽ പരിക്കേൽപ്പിച്ചശേഷം സുരക്ഷാ സൈന്യം യുവാവിനെ താഴ്ഭാഗത്തേക്ക് എറിയുകയായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. തലക്ക് ഗുരുതര പരിക്കേറ്റ ബാസിത് തൽക്ഷണം മരിച്ചു. കൂട്ടുകാരോടൊപ്പം യുവാവ് ജമ്മു കാശ്മീർ ഹൈവേ കടക്കുേമ്പാഴാണ് സൈനികർ പിടികൂടിയത്.
അതേസമയം ഒാടുന്നതിനിടയിൽ വീണ് തലക്ക് പരിക്കേറ്റ് ബാസിത് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. രണ്ട് ദിവസം മുമ്പ് സുരക്ഷാ സൈനികരെ ഭയന്ന് പുഴയിൽ ചാടിയ 13കാരൻ മുങ്ങി മരിച്ചിരുന്നു. ഷോപ്പിയാനിലുണ്ടായ പ്രക്ഷോഭത്തിൽ 50 പേർക്ക് പരലിക്കേൽക്കുകകയും ചെയ്തിരുന്നു. ഡെപ്യൂട്ടി കമീഷണറുടെ വസതി പ്രതിഷേധക്കാർ കത്തിക്കുകയും ചെയ്തിട്ടുണ്ട്. കശ്മീർ പ്രക്ഷോഭം 57ാം ദിവസത്തിലേക്ക് കടക്കുേമ്പാൾ താഴ്വരയിലെ അനേകം സ്ഥലങ്ങളും കർഫ്യൂവിലാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും കടകളും അടഞ്ഞു കിടക്കുകയാണ്.
ഇന്ന് കശ്മീരിലെത്തുന്ന സർവകക്ഷി സംഘം വിഘടനവാദി നേതാക്കളുമായി ചർച്ച നടത്തുന്നത് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ വധത്തോടെ ആരംഭിച്ച പ്രക്ഷോഭത്തിൽ മരിച്ച സാധാരണക്കാരുടെ എണ്ണം 74 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.