നല്ലത് ചിന്തിക്കുക, നല്ലത് ചിത്രീകരിക്കുക –കോടതി

ചെന്നൈ: യുവമനസ്സുകളില്‍ ധാര്‍മികമൂല്യം വളര്‍ത്തിയെടുക്കാന്‍ നല്ലത് ചിന്തിക്കാനും നല്ലതു മാത്രം ചിത്രീകരിക്കാനും സിനിമാ മേഖലയോടെ മദ്രാസ് ഹൈകോടതിയുടെ ഉപദേശം. തങ്ങളുടെ സിനിമകളിലൂടെ യുവമനസ്സുകളെ മലീമസമാക്കാന്‍ ശ്രമിക്കരുതെന്ന് സംവിധായകരോടും നിര്‍മാതാക്കളോടും കോടതി നിര്‍ദേശിച്ചു.

സിനിമക്ക് സമൂഹത്തോട് പ്രത്യേക കടപ്പാടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മാതാവിനൊപ്പം  റോഡിലൂടെ നടന്നുപോകുകയായിരുന്ന 16കാരി പെണ്‍കുട്ടിയുടെ കൈപിടിച്ച് അശ്ളീല ചുവയോടെ സിനിമാഗാനം പാടിയെന്ന കേസില്‍ പ്രതിയായ പ്രഭുകുമാര്‍ എന്ന യുവാവിന് ജാമ്യം അനുവദിച്ച് ജസ്റ്റിസ് വൈദ്യനാഥനാണ് നിരീക്ഷണം നടത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.