മീററ്റ്: ആംബുലൻസ് ലഭിക്കാത്തതിനാൽ രണ്ടര വയസുകാരിയുടെ മൃതദേഹവും മടിയിൽവെച്ച് മാതാവ് കഴിയേണ്ടി വന്നത് ഒരു രാത്രി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബാഗ്പാട്ട് സ്വദേശി ഗുൽനാദ് എന്ന കുട്ടിയെ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നില വഷളായതിനെ തുടർന്ന് കുട്ടിയെ ലാലാ ലജ്പത് റായ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കാൻ ഡോക്ടർ നിർദേശിച്ചു. മാതാവ് ഇംറാന കുട്ടിയെ അവിടെയെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ശേഷം ആശുപത്രി ആംബുലൻസ് ഡ്രൈവറോട് മൃതദേഹം ഗ്രാമത്തിലെത്തിക്കാൻ ആവശ്യപ്പെെട്ടങ്കിലും തങ്ങൾക്ക് മറ്റ് ജില്ലകളിലേക്ക് പോകാൻ അനുവാദിമില്ലെന്നായിരുന്നു ഡ്രൈവർ നൽകിയ മറുപടി. പിന്നീട് കൈയിലുണ്ടായിരുന്ന 200 രൂപ നൽകി മൃതദേഹം ജില്ലാ ആശുപത്രിയിൽ എത്തിച്ച് അധികൃതരോട് സഹായം അഭ്യർഥിച്ചെങ്കിലും അവർ വിസമ്മതിച്ചു.
സ്വകാര്യ ആംബുലൻസ് ഡ്രൈവർക്ക് നൽകാൻ പണമില്ലാത്തതിനാൽ ഒരു രാത്രി മുഴുവൻ ഇംറാന കുഞ്ഞിെൻറ മൃതദേഹം മടിയിൽ കിടത്തി ജില്ലാ ആശുപത്രിയിൽ കഴിച്ചുകൂട്ടി. പിറ്റേദിവസം സംഭവമറിഞ്ഞ ചിലയാളുകളാണ് സ്വകാര്യ ആംബുലൻസ് തരപ്പെടുത്തി മൃതദേഹം നാട്ടിലെത്തിച്ചത്. എന്നാൽ സംഭവം തെൻറ ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നും ഇതേക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടുണ്ടെന്നും ആരെങ്കിലും കുറ്റക്കാരെന്ന് കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്നും ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.