പൊലീസ് കേസ്: ഹരിയാനയിലെ ഗായിക സപ്ന ചൗധരി ആത്മഹത്യക്ക് ശ്രമിച്ചു

ന്യൂഡല്‍ഹി: പാട്ടിലൂടെ പ്രത്യേക സമുദായത്തില്‍ പെട്ടവരെ അധിക്ഷേപിച്ചെന്ന കേസില്‍ പൊലീസ് കേസെടുത്ത ഹരിയാനയിലെ പ്രശ്സത ഗായിക സപ്ന ചൗധരി ആത്മഹത്യക്ക് ശ്രമിച്ചു. ഡല്‍ഹിയിലെ ചൗലയിലുള്ള വസതിയില്‍ വിഷം അകത്ത് ചെന്ന നിലയില്‍ കണ്ടത്തെിയ സപ്നയെ ക്ളിഫ്റ്റന്‍ ആശുപത്രിയിലത്തെിക്കുകയായിരുന്നു. എലി വിഷമാണ് സപ്ന കഴിച്ചിട്ടുള്ളതെന്നും ഗുരുതരാവസ്ഥ തരണം ചെയ്തുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്റ്റേജ് ഷോയില്‍ അവതരിപ്പിച്ച പാട്ടിലൂടെ ദലിത് വിഭാഗത്തെ അധിക്ഷേപിച്ചെന്ന പരാതിയില്‍ ഗുഡ്ഗാവ് പൊലീസ് സപ്നക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

സപ്നയുടെ ‘രാഗിണി’ എന്ന പാട്ടാണ് പ്രത്യേക ദലിത് വിഭാഗത്തെ അധിക്ഷേപിച്ചെന്ന പേരില്‍ വിവാദമായത്. എന്നാല്‍ പാട്ടിലൂടെ ആരെയും അധിക്ഷേപിച്ചിട്ടില്ളെന്നും ഇതേ ഗാനം ഇതിനു മുമ്പ് പ്രശ്സതരായ കലാകാരന്‍മാര്‍ പാടിയുണ്ടെന്നും സപ്ന വ്യക്തമാക്കിയിരുന്നു. പാട്ടിന്‍്റെ വരികളില്‍ ഏതെങ്കിലും വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്നുണ്ടെങ്കില്‍ മാപ്പുചോദിക്കുന്നതായും സപ്ന പറഞ്ഞിരുന്നു. എന്നാല്‍ സത്പാല്‍ തന്‍വാര്‍ എന്ന വ്യക്തിയുടെ പരാതിയില്‍ പൊലീസ് എസ്.സി/എസ്.ടി നിയമപ്രകാരം ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഖേദ പ്രകടനം നടത്തിയ ശേഷവും സത്പാലിന്‍റെ നേതൃത്വത്തില്‍ ഇവര്‍ക്കെതിരെ ഫേസ്ബുക്ക്, വാട്ട്സ് ആപ്പ് തുടങ്ങിയ നവമാധ്യമങ്ങളിലൂടെയും മറ്റും പ്രചരണം തുടര്‍ന്നു. സത്പാല്‍ വാട്ട്സ് ആപ്പിലൂടെയും ഫേസ്ബുക്കിലുടെയും സപ്നക്ക് മോശപ്പെട്ട സന്ദേശങ്ങളയച്ചതായും പരാതിയുണ്ടായിരുന്നു.

ജീവിക്കാന്‍ വേണ്ടിയാണ് ഗാനരംഗത്ത് വന്നതെന്നും ആരോപണങ്ങളിലൂടെ തന്നെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത് സത്പാല്‍ തന്‍വാര്‍ എന്ന വ്യക്തിയാണെന്നും സപ്ന തന്‍്റെ ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. 21കാരിയായ സപ്ന മാതാവിനും സഹോദരനുമൊപ്പമാണ് കഴിഞ്ഞിരുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.