ഒരു രാജ്യം, ഒറ്റ തെര​ഞ്ഞെടുപ്പിനെ പിന്തുണച്ച്​ രാഷ്​ട്രപതിയും

ന്യൂഡല്‍ഹി: രാജ്യത്തെ ലോക്​സഭ, നിയമസഭ, പഞ്ചായത്ത്​ ​തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തണമെന്ന പ്രധാനമന്ത്രിയുടെ അഭിപ്രായത്തെ പിന്തുണച്ച്​ രാഷ്​ട്രപതി പ്രണബ്​ മുഖർജി. തെരഞ്ഞെടുപ്പി​െൻറ ഉൗർജവും ഉത്സാഹവും എങ്ങനെയായിരിക്കണമെന്ന്​ ഇന്ത്യ തെളിയിച്ചിട്ടു​െണന്ന്​ അധ്യാപക ദിനത്തിൽ നടത്തിയ ചടങ്ങിൽ രാഷ്​ട്രപതി പറഞ്ഞു. പെരുമാറ്റച്ചട്ടങ്ങൾ മാറ്റുന്നതിനെക്കുറിച്ച്​ തെരഞ്ഞെടുപ്പ്​ കമീഷനും ഒറ്റ തെരഞ്ഞെടുപ്പ്​ നടത്തുന്നതിനെക്കുറിച്ച്​ ജനങ്ങളും ആലോചന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നെറ്റ്​വർക്​ 18 ​ഗ്രൂപ്പിന്​ നൽകിയ അഭിമുഖത്തിലാണ്​ പ്രധാനമന്ത്രി ഒറ്റ തെരഞ്ഞെടുപ്പ്​ എന്ന ആശയം മുന്നോട്ടുവെച്ചത്​.

രാജ്യത്ത്​ ഇടക്കിടെ തെരഞ്ഞെടുപ്പ്​ നടക്കുന്നു എന്നത്​ നിർഭാഗ്യകരമാണെന്ന്​ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു. അതിനാൽ തന്നെ എല്ലാകാര്യങ്ങളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുകിടക്കുകയാണ്​. തുടർച്ചയായി നടക്കുന്ന തെരഞ്ഞെടുപ്പുകൾ ഭരണസംവിധാനത്തി​െൻറ പ്രവർത്തനത്തെ ബാധിക്കുന്നു. അതിനാൽ  പഞ്ചായത്ത്​, നിയമസഭ, ലോക്​സഭ തെരഞ്ഞെടുപ്പുകൾ ഒര​ുമിച്ച്​ നടത്തണമെന്നും സമയവും പണവും ലാഭിക്കാൻ ഇതാണ്​ നല്ലതെന്നുമാണ്​ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.